Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 4:59 AM GMT Updated On
date_range 28 Nov 2017 4:59 AM GMTബഹുജന മാർച്ച്
text_fieldsbookmark_border
കൊച്ചി: മാഞ്ഞാലി വ്യാകുലമാതാ പള്ളി അധികൃതർ അടച്ചുകെട്ടിയ പൊതുവഴി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന മരണംവരെ നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരം ദിവസങ്ങൾ നീണ്ടതിനാൽ വീട്ടമ്മമാർ അടക്കമുള്ള സമരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി. സമരക്കാരെ വിളിച്ച് ആവശ്യങ്ങൾ കേൾക്കാനും പ്രശ്നം പരിഹരിക്കാനും ശ്രമിക്കാത്ത സർക്കാറിെൻറയും ജില്ല ഭരണകൂടത്തിെൻറയും ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഘടിപ്പിക്കും. നിരവധി സംഘടന പ്രതിനിധികളും നേതാക്കളും നിരാഹാര സമരപ്പന്തലിൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചു.
Next Story