Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:20 AM GMT Updated On
date_range 27 Nov 2017 5:20 AM GMTസ്കൂൾ തുറക്കാൻ വൈകി; ബി.എൽ.ഒമാരുെട ജോലി തടസ്സപ്പെട്ടതായി പരാതി
text_fieldsbookmark_border
മാവേലിക്കര: വോെട്ടടുപ്പ് കേന്ദ്രം തുറക്കാൻ വൈകിയതിനെ തുടർന്ന് ബി.എൽ.ഒമാരുടെ (ബൂത്ത് ലെവൽ ഒാഫിസർ) ജോലി തടസ്സപ്പെട്ടതായി പരാതി. രാവിലെ 9.30ഒാടെ എത്തിയ ബി.എല്‍.ഒമാരായ ചൂനാട് സ്വദേശിനി സുവര്‍ണ, തഴക്കര സ്വദേശിനി സിന്ധു എന്നിവരും വോട്ടര്‍മാരും ജനപ്രതിനിധികളുമാണ് മൂന്ന് മണിക്കൂറോളം തഴക്കര വഴുവാടി ഗവ. എല്‍.പി സ്കൂളിെൻറ പുറത്തുനിന്നത്. വോട്ടർമാരുടെ പരാതിയും പട്ടികയിലെ അപാകതയും പരിഹരിക്കാൻ എത്തിയതാണ് ഇവർ. ബി.എല്‍.ഒമാര്‍ക്ക് ബൂത്തുകളിലിരിക്കാന്‍ നിശ്ചയിച്ചിരുന്നത് നവംബര്‍ 11, 26 തീയതികളിലായിരുന്നു. മാവേലിക്കര മണ്ഡലത്തിലെ 27, 28 ബൂത്തുകൾ ഇൗ സ്കൂളിലാണ്. തെരഞ്ഞെടുപ്പ് കമീഷെൻറയും തഴക്കര വില്ലേജ് ഓഫിസറുടെയും നിര്‍ദേശമുണ്ടായിരുന്നിട്ടും രാവിലെ 10ന് മുമ്പ് സ്‌കൂളിലെത്താൻ പ്രധാനാധ്യാപിക വൈകിയെന്നാണ് ആക്ഷേപം. സംഭവമറിഞ്ഞ് കലക്ടറേറ്റിൽനിന്ന് തെരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് അന്‍വര്‍, മാവേലിക്കര ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജേന്ദ്രന്‍ പിള്ള, വില്ലേജ് ഓഫിസര്‍ സ്റ്റാന്‍ലി ജോണ്‍, പൊലീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി. ഉച്ചക്ക് 12.30ഒാടെ സ്‌കൂളിലെത്തിയ ഹെഡ്മിസ്ട്രസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ തുറന്നു. സംഭവത്തെക്കുറിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി മാവേലിക്കര തഹസില്‍ദാര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ജനകീയ മത്സ്യകൃഷിക്ക് തുടക്കം മാവേലിക്കര: ഫിഷറീസ് വകുപ്പും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും തെക്കേക്കര പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജനകീയ മത്സ്യകൃഷിക്ക് തെക്കേക്കര പഞ്ചായത്തില്‍ തുടക്കമായി. തെക്കേക്കര തടത്തിലാലില്‍ രണ്ടേക്കര്‍ വരുന്ന കുളത്തിലാണ് മത്സ്യകൃഷി ആരംഭിച്ചത്. ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. വിശ്വനാഥന്‍, ഫിഷറീസ് കോ-ഓഡിനേറ്റര്‍ ജോസ് കുളങ്ങര, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവര്‍ത്തകര്‍, യൂത്ത് കോ-ഓഡിനേറ്റര്‍ ജി. വിഷ്ണു, ടി. ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു. എൻ.ആർ.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കൺവെന്‍ഷന്‍ മാവേലിക്കര: എൻ.ആർ.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ മാവേലിക്കര ഏരിയ കൺവെന്‍ഷന്‍ ജില്ല സെക്രട്ടറി പി.പി. സംഗീത ഉദ്ഘാടനം ചെയ്തു. എ.എം. ഹാഷിര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, യൂനിയന്‍ ജില്ല ട്രഷറര്‍ മുരളി തഴക്കര, നിര്‍മല രാജന്‍, ജി. രമേശ് കുമാര്‍, ടി.പി. ഗോപാലന്‍, പദ്മകുമാരി എന്നിവര്‍ സംസാരിച്ചു. തുളസീബായി സ്വാഗതം പറഞ്ഞു.
Next Story