Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറഫ സ്​കൂൾ ജേതാക്കൾ

അറഫ സ്​കൂൾ ജേതാക്കൾ

text_fields
bookmark_border
മൂവാറ്റുപുഴ: നാകപ്പുഴ സ​െൻറ് മേരീസ് പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പേഴക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂൾ ജേതാക്കളും കോടിക്കുളം ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂൾ റണ്ണർഅപ്പും ആയി. ഏഴ് ഗോളുകൾ നേടിയ അറഫ സ്കൂളിലെ ബാസിത് ബിൻ ഏറ്റവും നല്ല കളിക്കാരനായി. സമാപന സമ്മേളനം കെ.എഫ്.എ എക്സി. അംഗം പി.എ. സലീംകുട്ടി ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡൻറ് ഫാ. സിജൻ പോൾ ഈന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. ഫാ. ആൻറണി പുത്തൻകുളം, സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ, ഹെഡ്മാസറ്റ്ർ ടോമി ജോസഫ്, പി.ടി.എ പ്രസിഡൻറ് സാജു പോൾ, പ്രിൻസിപ്പൽ ഫാ. ജിൻസ് പുളിക്കൽ, ഫാ. ചാൾസ് കപ്യാരുമലയിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story