Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ വെട്ടിയ...

യുവാവിനെ വെട്ടിയ കേസ്​: ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ

text_fields
bookmark_border
മട്ടാഞ്ചേരി: പുതിയ റോഡ് മാർത്തോമ പള്ളിക്കുസമീപം മട്ടാഞ്ചേരി സ്വദേശി നൗഫൽ എന്ന യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ചുള്ളിക്കൽ അറക്കൽപറമ്പിൽ വീട്ടിൽ തൻസീറിനെ (27) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുടി വെട്ടി വേഷംമാറി പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പിടിയിലായത്. മട്ടാഞ്ചേരി സി.െഎ ടി.ആർ. സന്തോഷിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.െഎ ദിനേശ്കുമാറി​െൻറ നേതൃത്വത്തിൽ അഡീഷനൽ എസ്.ഐമാരായ പീറ്റർ പ്രകാശ്, ജോസഫ് സക്കറിയ, സിവിൽ പൊലീസ് ഓഫിസർമാരായ രഘു, സന്തോഷ്, സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story