Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫ്​ കാലത്ത്​...

യു.ഡി.എഫ്​ കാലത്ത്​ നടന്നത്​ ഭരണ യന്ത്രം ഉപയോഗിച്ചുള്ള വ്യഭിചാരം^പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
യു.ഡി.എഫ് കാലത്ത് നടന്നത് ഭരണ യന്ത്രം ഉപയോഗിച്ചുള്ള വ്യഭിചാരം-പന്ന്യൻ രവീന്ദ്രൻ തൃപ്പൂണിത്തുറ: ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന നാണക്കേടി​െൻറ വാർത്തയാണ് സോളാർ കമീഷൻ റിപ്പോർട്ടെന്ന് സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. സോളാർ കമീഷൻ റിപ്പോർട്ട് വിശദീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. കേരളം ഒരു മാതൃക സംസ്ഥാനമാണെന്നാണ് രാഷ്ട്രപതി അടുത്തിടെ കേരളത്തിൽ വന്നുപറഞ്ഞത്. ആ സംസ്ഥാനത്താണ് ഭരണയന്ത്രം ഉപയോഗിച്ചുള്ള വ്യഭിചാരം യു.ഡി.എഫി​െൻറ കാലത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ പി.എസ്.സി നിയമന കാലാവധി ആറു മാസം നീട്ടിക്കൊടുത്തു. 38,633 നിയമനങ്ങൾ നടത്തി. സാമൂഹ്യ സുരക്ഷ പെൻഷൻ 1,100 രൂപയാക്കി. അംഗൻവാടി ജീവനക്കാരുടെ ശമ്പളം 10,000 രൂപയായും ആശ വർക്കർമാരുടെ വേതനം 7000 രൂപയായും വർധിപ്പിച്ചു. ഇടതു സർക്കാർ പാവപ്പെട്ടവരെ സഹായിക്കുമ്പോൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പാവപ്പെട്ടവർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. പാചക വാതകത്തിന് 94 രൂപയാണ് വർധിപ്പിച്ചത്. പി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. ബെന്നി മൂഞ്ഞേലി, ജോർജ് ഇടപരത്തി, പി.രാജു, പി.വി. ചന്ദ്രബോസ്, ടി.എൻ. സുന്ദരൻ, ടി.പി. അബ്ദുൽ സലാം, ടി.ജെ. വർഗീസ്, മനോജ് പെരുമ്പിള്ളി, ടി.രവീന്ദ്രൻ, മണിശങ്കർ, ബേയ്സിൽ, എം.സി. സുരേന്ദ്രൻ, ഇ.വാസുദേവൻ എന്നിവർ സംസാരിച്ചു. -- es6 JANAYUGAM പടം വാർഷിക പൊതുയോഗം എരുവേലി :- പുന്നച്ചാലിൽ എൻ.എസ്.എസ് 2803 നമ്പർ കരയോഗം വാർഷിക പൊതുയോഗവും ബജറ്റ് അവതരണവും നടന്നു. പ്രസിഡൻറ് കായപ്പുറത്ത് ഗോപകുമാർ അധ്യക്ഷത വഹിച്ചു. എം.എസ്. ജയകുമാർ, വി.എസ്. വിനോദ്, ജി. കൃഷ്ണൻ നായർ, താലൂക്ക് യൂനിയൻ കമ്മിറ്റിയംഗം എ.എ. മദനമോഹനൻ, കെ.കെ. ശാലിനി തുടങ്ങിയവർ സംസാരിച്ചു. തിരുവാതിര കളിയും ഉണ്ടായിരുന്നു. പ്രസിഡൻറ് കായപ്പുറത്ത് ഗോപകുമാർ പ്രസംഗിക്കുന്നു.
Show Full Article
TAGS:LOCAL NEWS
Next Story