Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:47 AM IST Updated On
date_range 27 Nov 2017 10:47 AM ISTവഴിയിൽ മാലിന്യം തള്ളുന്നത് പതിവായി
text_fieldsbookmark_border
എടവനക്കാട്: വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിെലയും മാലിന്യം വഴിയിൽ തള്ളുന്നത് പതിവായി. അറവുമാലിന്യങ്ങളും മത്സ്യ മാലിന്യങ്ങളുമാണ് റോഡിൽ വ്യാപകമായി തള്ളുന്നത്. എടവനക്കാട്, നായരമ്പലം മേഖലകളിൽ വീട്ടുമാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്നാണ് വഴിയിൽ ഉപേക്ഷിക്കുന്നത്. വിവാഹത്തിനും മറ്റുമുള്ള സൽക്കാരങ്ങളിലെ മാംസാവശിഷ്്ടങ്ങളും മറ്റും സമീപ പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞ് കടന്നുകളയുന്നവരുമുണ്ട്. ദിവസങ്ങൾക്കുമുമ്പ് ഇല്ലത്തുപടിയിലെ കാനയിൽ കക്കൂസ് മാലിന്യം തള്ളിയതുമൂലം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികൾ. മാലിന്യം വെള്ളത്തിലേക്ക് വലിച്ചെറിയുന്നതുമൂലം ഇടത്തോടുകളും കുളങ്ങളും നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കുഴുപ്പിള്ളി പുത്തൻതോട്ടിൽ തള്ളുന്നതിനായി വാഹനത്തിലെത്തിച്ച മാലിന്യം നിറച്ച ചാക്കുകൾ പാലത്തിെൻറ കൈവരിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കിടന്ന് ചീഞ്ഞുനാറുകയാണ്. മായാബസാറിൽ ഉപയോഗിക്കാതെ കിടക്കുന്ന കുളം നിറയെ മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവരുടെ നിർദേശം അവഗണിച്ച് വഴിയോരങ്ങളിൽ മാലിന്യനിക്ഷേപം വർധിക്കുകയാണ്. പല പ്രദേശങ്ങെളയും മാതൃകയാക്കി നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യ മാഫിയയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കാപ്ഷൻ ep1 Malinyam ഫോട്ടോ: എടവനക്കാട് ചാത്തങ്ങാട് പാലത്തിൽ മാലിന്യം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആരോഗ്യ പഠന ക്ലാസ് എടവനക്കാട്: ഇല്ലത്തുപടി റെസിഡൻറ്സ് അസോസിയേഷെൻറയും നാഗാർജുന ആയുർവേദ ഫാർമസി ഞാറക്കൽ ശാഖയുെടയും ആഭിമുഖ്യത്തിൽ ആരോഗ്യ പഠന ക്ലാസ് നടത്തി. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ജിൻസി ക്ലാസ് നയിച്ചു. വിവിധ രോഗങ്ങൾക്കുള്ള ആയുർേവദ മരുന്നുകളും പ്ലാസ്റ്റിക് രഹിത അവബോധം സൃഷ്ടിക്കുന്നതിനായി തുണിസഞ്ചികളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.എം. അബ്്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാംഗദൻ, ഡോ. അരുൺകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story