Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയ്യാങ്കരച്ചിറ ടൂറിസം...

വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി പ്രദേശത്ത് മാലിന്യം കുമിയുന്നു

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. പദ്ധതിയുടെ ആദ്യഘട്ടനിർമാണം അവസാനഘട്ടത്തിലാണ്. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. മദ്യപന്മാരുടെ ശല്യമാണ് കൂടുതൽ. ഇവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചിറയിൽ വലിച്ചെറിഞ്ഞ നിലയിലാണ്. രാത്രി വാഹനങ്ങളിലെത്തിച്ച് ഇവിടെ മാലിന്യം തള്ളുന്നതായി ആക്ഷേപമുണ്ട്. ജില്ലയുടെ തെക്ക് കിഴക്ക് കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന താമരക്കുളം പഞ്ചായത്തിൽ നൂറ് ഏക്കറിലധികം വിസ്തൃതിയിലുള്ള ജലാശയമാണ് വയ്യാങ്കരച്ചിറ. അപൂർവ ജീവജാലങ്ങൾ ഉൾപ്പെടെ ചിറയിൽ വളരുന്നുണ്ട്. വിവിധ ഇനം പക്ഷികൾ വിരുന്നെത്തുന്നത് കൗതുക കാഴ്ചയാണ്. ചിറയുടെ അതിർത്തി നിർണയിക്കാൻ കഴിയാത്തതാണ് മൂന്നരവർഷം മുമ്പ് തുടങ്ങിയ നിർമാണം പൂർത്തിയാക്കുന്നതിന് തടസ്സം. ജില്ല മെഗാ ടൂറിസം പദ്ധതി പ്രകാരം അനുവദിച്ച 2.59 കോടിയുടെ നിർമാണമാണ് നടക്കുന്നത്. ഡി.ടി.പി.സി ആവിഷ്കരിച്ച പദ്ധതി കേന്ദ്ര സർക്കാർ സഹായത്തോടെ 1.62 കോടിയുടെ ആദ്യഘട്ടം 2014 ജനുവരിയിലാണ് ആരംഭിച്ചത്. പ്രവേശന കവാടം, സിമൻറ് ബഞ്ചുകൾ, അലങ്കാര വിളക്കുകൾ, വ്യൂ ബ്രിഡ്ജ്, ടോയ്ലെറ്റ്, വൈദ്യുതിമുറി എന്നിവയുടെ നിർമാണമാണ് പൂർത്തീകരിച്ചത്. ഇനി അലങ്കാരച്ചെടികൾ എന്നിവ നട്ടുപിടിപ്പിക്കും. 97 ലക്ഷത്തി​െൻറ രണ്ടാംഘട്ട നിർമാണ ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ആയുർവേദ ചികിത്സ സ​െൻറർ ഉൾപ്പെടെയുള്ളതാണ് രണ്ടാംഘട്ട നിർമാണം. കിറ്റ്കോക്കാണ് നിർമാണച്ചുമതല. ചിറയുടെ ചുറ്റുപാടുമായി കൈയേറ്റമുണ്ടെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നെങ്കിലും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ട്രാഫിക് നിയമലംഘനം; പിഴ ഈടാക്കി ചാരുംമൂട്: കെ.-പി റോഡിലും ചാരുംമൂട് ജങ്ഷനിലും ജില്ല ആർ.‍ടി.ഒ മേധാവിയുടെ നിർദേശപ്രകാരം മാവേലിക്കര ആർ.ടി.ഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ട്രാഫിക് നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. സ്പീഡ് ഗവേണര്‍ ഉപയോഗിക്കാത്ത അഞ്ചോളം ടിപ്പര്‍ ലോറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. അമിതവേഗത്തില്‍ ഓടിയ സ്വകാര്യബസുകള്‍ക്കും എയര്‍ഹോണ്‍ ഉപയോഗിച്ച ലോറികള്‍ക്കും പിഴ ഈടാക്കി. ചാരുംമൂട് ജങ്ഷനില്‍ സീബ്രാലൈനിന് മുകളില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്കും സിഗ്നല്‍ നിയമം ലംഘിച്ച ഇരുചക്രവാഹനങ്ങള്‍ക്കും പിഴ നല്‍കി.
Show Full Article
TAGS:LOCAL NEWS
Next Story