Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:35 AM GMT Updated On
date_range 26 Nov 2017 5:35 AM GMTവിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ല ^ഷീല തോമസ്
text_fieldsbookmark_border
വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ല -ഷീല തോമസ് ആലപ്പുഴ: വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഭരണപരിഷ്കാര കമീഷൻ സെക്രട്ടറി ഷീല തോമസ്. ചേർത്തല കിൻഡർ ഹോസ്പിറ്റൽ, കുടുംബശ്രീ, നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെൻറ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച സ്ത്രീ ദ്രോഹവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളെ പുരുഷമേധാവിത്വം അടിച്ചമർത്തുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. സ്ത്രീകൾ പ്രതികരിക്കാൻ സന്നദ്ധരായിട്ടുണ്ടെങ്കിലും കൂടുതൽ പേർ മുന്നോട്ട് വരുന്നില്ല. നഗരസഭ വൈസ് ചെയർപേഴ്സൺ ബീന കൊച്ചുബാവ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റർ സുജ ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷിയമ്മ മുഖ്യാതിഥിയായി. ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, വനിത സെൽ ഡിവൈ.എസ്.പി പി.എസ്. സ്വർണമ്മ, സി.ഐ കെ.വി. മീനാകുമാരി, എസ്.ഐ ജെ. ശ്രീദേവി, കുടുംബശ്രീ ജില്ല മാനേജർ മോൾജി ഖാലിദ്, കൗൺസിലർമാരായ കരോളിൻ പീറ്റർ, സീനത്ത് നാസർ, എ.എം. നൗഫൽ, ഡി.സി.സി സെക്രട്ടറി സുനിൽ ജോർജ് എന്നിവർ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് നേതൃസംഗമം ആലപ്പു: ഡിസംബർ 13, 14, 15 തീയതികളിൽ കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് (എം) മഹാസമ്മേളനത്തിന് ഇതിന് മുന്നോടിയായി പാർട്ടി രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ച് മാവേലിക്കരയിൽ നിന്നും മുട്ടാറിലേക്ക് സ്മരണാഞ്ജലി ജാഥ സംഘടിപ്പിക്കാൻ ജില്ല നേതൃസംഗമം തീരുമാനിച്ചു. നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം, സെക്രട്ടറി വി.സി. ഫ്രാൻസിസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ നസീർ സലാം, പ്രദീപ് കൂട്ടാല, ജൂണി കുതിരവട്ടം, ജെയ്സ് വെട്ടിയാർ, ബിജു സി. ആൻറണി, ഷിബു ലൂക്കോസ്, കേരള കോൺഗ്രസ് നേതാക്കളായ ജന്നിങ്സ് ജേക്കബ്, റോയ് കോട്ടപ്പറമ്പൻ, എൻ. അജിത് രാജ് എന്നിവർ സംസാരിച്ചു.
Next Story