Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:35 AM GMT Updated On
date_range 26 Nov 2017 5:35 AM GMTവിദ്യാർഥികളുടെ മെഗാ പത്രം 'സാമാജികം' കൗതുകമായി
text_fieldsbookmark_border
കുട്ടനാട്: നെടുമുടി നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 'സാമാജികം' എന്ന പേരിൽ തയാറാക്കിയ മെഗാ പത്രം കൗതുകമായി. രണ്ടര കിലോമീറ്റർ ദൂരത്തിൽ തൂണുകൾ നാട്ടി കയർ വലിച്ച് അതിൽ വെള്ളത്തുണി വലിച്ചുകെട്ടി വാർത്തകൾ എഴുതിയ നാലായിരത്തോളം ചാർട്ട് പേപ്പറുകൾ പിൻ ചെയ്താണ് പത്രം പ്രദർശിപ്പിച്ചത്. ഇരുന്നൂറോളം വിവിധ വിഷയങ്ങളിലെ റിപ്പോർട്ടുകളാണ് വിദ്യാർഥി ലേഖകന്മാർ തയാറാക്കിയത്. ഒപ്പം മൂവായിരത്തോളം ചിത്രങ്ങളും ഇരുന്നൂറിന് മുകളിൽ കാർട്ടൂണുകളുമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ നെടുമുടി പൂപ്പള്ളി ജങ്ഷൻ മുതൽ പൊങ്ങ പാലം വരെ നീളത്തിൽ പ്രദർശിപ്പിച്ച പത്രത്തിെൻറ പ്രദർശനം ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്തു. നെടുമുടി നായർ സമാജം സ്കൂളിലെ കുട്ടികളുടെ പത്രപ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാക്കാമെന്ന് മന്ത്രി പറഞ്ഞു. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കാനുള്ള പദ്ധതി നടപ്പാക്കും. 1000 കോടിയുടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങളാണ് സർക്കാർ തുടങ്ങുക. തുടർന്ന് കുട്ടികൾ തയാറാക്കിയ മെഗാ പത്രം മന്ത്രി കണ്ട് വിലയിരുത്തി. കുട്ടികളോട് മന്ത്രി പ്രർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പത്രത്തിെൻറ നീളം ലോക റെക്കോഡാകുമെന്ന പ്രതീക്ഷയിലുമാണ് കുട്ടികളും അധ്യാപകരും. കുട്ടികൾ തയാറാക്കിയ മെഗാപത്രം സ്കൂൾ ലൈബ്രറിയിലേക്ക് റഫറൻസിന് മാറ്റും. നെടുമുടി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജി. ഗോപകുമാർ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ഡോ. കെ. ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ യശോധ സുകുമാരൻ, എം. ഹേമലത, ശ്രീദേവി രാജേന്ദ്രൻ, ജമീല മോഹൻദാസ്, രക്ഷാകർതൃ പ്രതിനിധി കെ. ജയകുമാർ, പി.ടി.എ ഭാരവാഹികളായ എം. ജയചന്ദ്രൻ, കെ. ശ്രീകുമാർ, കുട്ടനാട് ഡി.ഇ.ഒ കെ. വത്സല, ജി. ഗോപകുമാർ, 'സാമാജികം' ചീഫ് എഡിറ്റർ നിഖിത കെ. പ്രദീപ്, എഡിറ്റോറിയൽ ബോർഡ് അംഗം അഭിരാമലക്ഷ്മി എന്നിവർ പങ്കെടുത്തു. 3.85 കോടിയുടെ ധനസഹായത്തിന് ശിപാർശ ആലപ്പുഴ: കാരുണ്യ െബനവലൻറ് പദ്ധതിയിൽ 3,85,35,840 രൂപയുടെ ചികിത്സ ധനസഹായത്തിനുള്ള അപേക്ഷ സർക്കാറിെൻറ അംഗീകാരത്തിന് ശിപാർശ ചെയ്തതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. ഈമാസം ചേർന്ന ജില്ലതല യോഗത്തിൽ 291 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. 125 പേർ അർബുദബാധിതരും 112 ഹൃദ്രോഗികളും 41 വൃക്ക രോഗികളും 13 പേർ ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. എ.ഡി.എം ഐ. അബ്ദുൽ സലാമിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലതല കാരുണ്യ െബനവലൻറ് കമ്മിറ്റിയാണ് ചികിത്സ ധനസഹായത്തിന് അപേക്ഷ അംഗീകരിച്ചത്. ജില്ല ലോട്ടറി ഓഫിസർ ബി. മുരളീധരൻ, മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, െഡപ്യൂട്ടി ഡി.എം.ഒ ഡോ. ടി.എസ്. സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കുറവുള്ള അർബുദം, ഹൃദയം, കരൾ, ന്യൂറോ സംബന്ധമായ രോഗമുള്ളവർക്ക് രണ്ടുലക്ഷം രൂപ വരെയും വൃക്കരോഗികൾക്ക് മൂന്നുലക്ഷം രൂപ വരെയും സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സക്ക് കാരുണ്യ െബനവലൻറ് ഫണ്ടിൽനിന്ന് ധനസഹായം ലഭിക്കും.
Next Story