Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:35 AM GMT Updated On
date_range 26 Nov 2017 5:35 AM GMTഅപകടാവസ്ഥയിലായ വൈദ്യുതി തൂൺ മാറ്റുന്നില്ലെന്ന് പരാതി
text_fieldsbookmark_border
പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ മുടിക്കൽ വഞ്ചിനാട് ജങ്ഷനിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന വൈദ്യുതി തൂൺ അപകടാവസ്ഥയിലായിട്ടും മാറ്റി സ്ഥാപിക്കുന്നില്ലെന്ന് പരാതി. വർഷങ്ങൾക്കുമുമ്പ് തടിലോറി തട്ടി തൂൺ ചരിഞ്ഞ് ലൈനുകൾ പൊട്ടിയിരുന്നു. അന്ന് കെ.എസ്.ഇ.ബി ഇടപെട്ട് വാഹന ഉടമയിൽനിന്ന് നഷ്ടപരിഹാരം വാങ്ങി അറ്റകുറ്റപ്പണി നടത്തിയതല്ലാതെ തൂൺ മാറിയില്ല. ഏഴ് മാസം മുമ്പ് ടിപ്പർ ലോറി തട്ടി പൂർണമായും ചരിഞ്ഞ തൂൺ അപകടാവസ്ഥയിലായി. അന്നും തൂൺ മാറ്റാൻ നഷ്ടപരിഹാരം വാഹന ഉടമയിൽനിന്ന് കെ.എസ്.ഇ.ബി ഈടാക്കിയിരുന്നു. ആലുവ ഭാഗത്തേക്ക് പോകുന്ന വിദ്യാർഥികളടക്കം നിരവധി പേർ കാത്തിരിപ്പുകേന്ദ്രം ഇല്ലാത്ത ഇവിടെ ബസ് കാത്ത് നിൽക്കാറുണ്ട്. അപകടാവസ്ഥയിലായ വൈദ്യുതി തൂൺ മാറ്റണമെന്ന് അധികൃതരോട് പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഡോക്ടർമാരും ജീവനക്കാരുമില്ലാതെ പെരുമ്പാവൂർ താലൂക്ക് ആശുപത്രി പെരുമ്പാവൂർ: സർജൻ, ഓർത്തോ, ഫിസിഷ്യൻ, അനസ്തേഷ്യ വിഭാഗങ്ങളിൽ ഡോക്ടമാരില്ലാതായിട്ട് നാളേറെ പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ പ്രധാന വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. ഒ.പിയിൽ എത്തുന്ന രോഗികൾക്ക് ഡ്യൂട്ടിയിലെ ഏതെങ്കിലും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങേണ്ട ഗതികേടാണ്. നിലവാരമുള്ള ലാബും ഇ.സി.ജി, സ്കാൻ തുടങ്ങിയ സംവിധാനങ്ങളുമുണ്ടെങ്കിലും ഇവയുടെ പ്രവർത്തനങ്ങളും ജീവനക്കാരില്ലാത്തതിനാൽ അവതാളത്തിലാണ്. സർജൻ, ഓർത്തോ, ഫിസിഷ്യൻ, അനസ്തേഷ്യ തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ ഡോക്ടമാരില്ലാതായിട്ട് നാളേറെയായി. കുട്ടികളുടെ ഡോക്ടർമാർ ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളിൽനിന്ന് ആഴ്ചയിൽ രണ്ട് ദിവസം വരുത്തുകയാണ് ചെയ്യുന്നത്. ഡോക്ടർമാരില്ലാത്തിെൻറ ബുദ്ധിമുട്ട് ചികിത്സക്കെത്തുന്നവർ അധികാരികളെ അറിയിക്കുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ഫിസിഷ്യനെ വർക്കിങ് അറേഞ്ച്മെൻറിെൻറ പേരിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ട് നാലുവർഷമായി. ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സതേടി എത്തുന്ന താലൂക്ക് ആശുപത്രിയിൽ പകരം സംവിധാനമൊരുക്കാത്തതിൽ വ്യാപക പരാതിയാണ് ഉയരുന്നത്. കിടത്തി ചികിത്സിക്കാൻ 216 കട്ടിലുകൾ ഉള്ളതിൽ പലതും കാലിയാണ്. ഫിസിഷ്യൻ ഇല്ലാത്തതിനാൽ കിടത്തിച്ചികിത്സയില്ലാത്തതാണ് കാരണം. ഗൈനക്കോളജി വിഭാഗം മാത്രമാണ് മുടക്കമില്ലാതെ പ്രവർത്തിക്കുന്നത്. സ്കിൻ വിഭാഗത്തിലും ഡോക്ടറുടെ സേവനമുണ്ട്. ഡോക്ടർമാരില്ലാത്തതിെൻറയും ലാബുകളുടെ സേവനമില്ലാത്തതിെൻറയും ഗുണഫലം സമീപത്തെ സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കുമാണെന്ന് ആക്ഷേപം. താലൂക്ക് ആശുപത്രിയുടെ അവസ്ഥ കാരണം ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. സർക്കാർ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നത് സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും സഹായിക്കാനാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നഗരസഭ, ഒക്കൽ, വെങ്ങോല, കൂവപ്പടി, രായമംഗലം, വാഴക്കുളം, വേങ്ങൂർ, മുടക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി സാധാരണക്കാർ ആശ്രയിക്കുന്നതാണ് താലൂക്ക് ആശുപത്രി. മിക്ക പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും വിദഗ്ധ ചികിത്സ തേടിയെത്തുന്നത് താലൂക്ക് ആശുപത്രിയിലാണ്. ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാണെന്ന പരാതി വ്യാപകമായതോടെ ഈമാസം ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് അറിയുന്നത്.
Next Story