Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:32 AM GMT Updated On
date_range 26 Nov 2017 5:32 AM GMTപരിയാരം മെഡിക്കല്‍ കോളജ് അംഗീകാരം: അധികൃതർ മെഡിക്കൽ കൗൺസിലിനെ സമീപിക്കും _ട്രസ്റ്റ് രൂപവത്കരിക്കാനുള്ള നീക്കവും തിരിച്ചടിയാവും
text_fieldsbookmark_border
പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് കോഴ്സിനുള്ള അംഗീകാരം താൽക്കാലികമായി തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോട് അധികൃതർ ആവശ്യപ്പെടും. പരിശോധിക്കുമ്പോൾ രോഗികൾ കുറവായിരുന്നെങ്കിലും പിന്നീട് കൗൺസിൽ നിയമപ്രകാരമുള്ള രോഗികൾ കിടത്തിചികിത്സ വിഭാഗത്തിലുണ്ടായതായി എം.ഡി കെ. രവി 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, ശ്രീ ചിത്തിര മെഡിക്കൽ സെൻറർപോലെ കോളജിനെ പ്രത്യേക സ്വയംഭരണ സ്ഥാപനമാക്കിയാൽ പ്രശ്നം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സഹകരണമേഖലയിൽ അംഗീകാരം ലഭിക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് മുൻമന്ത്രി എം.വി. രാഘവെൻറ നേതൃത്വത്തിൽ കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ലക്സിന് (കെ.സി.എച്ച്.സി) കീഴിൽ ട്രസ്റ്റ് രൂപവത്കരിച്ച് അംഗീകാരം വാങ്ങിയത്. മെഡിക്കൽ കോളജിന് അംഗീകാരം നൽകണമെങ്കിൽ ചുരുങ്ങിയത് 20 ഏക്കർ സ്ഥലം വേണമെന്നാണ് ഇപ്പോഴത്തെ നിബന്ധന. ട്രസ്റ്റിനു കീഴിൽ സ്ഥലമില്ലാത്തത് അംഗീകാരത്തിന് തടസ്സമാകും. ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിെൻറ സ്ഥലം സർക്കാറിനു കീഴിലാണ്. സർക്കാർ ഏറ്റെടുക്കുന്നതിനു പകരം സർക്കാർ നിയന്ത്രിത സ്വയംഭരണ സ്ഥാപനമാക്കുന്നപക്ഷം ഭൂമിയില്ലാത്ത സ്ഥാപനമായി വീണ്ടും കോളജ് മാറാനിടയുണ്ട്. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ സ്ഥാപനത്തിന് സ്ഥലം സർക്കാർ ലീസിനു നൽകേണ്ടിവരും. രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് കോഴ്സ് അംഗീകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (െഎ.എം.സി) റദ്ദാക്കിയത്. ആകെയുള്ള ബെഡിെൻറ 72 ശതമാനത്തിലും രോഗികളുണ്ടെങ്കില്‍ മാത്രമേ കോഴ്‌സിന് അംഗീകാരം നല്‍കാന്‍ െഎ.എം.സിക്ക് കഴിയൂ. മൂന്നുമാസം മുമ്പത്തെ പരിശോധനവേളയില്‍ അമ്പത് ശതമാനം മാത്രമേ രോഗികൾ ഉണ്ടായിരുന്നുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് െഎ.എം.സി അംഗീകാരം നിഷേധിച്ചത്. കഴിഞ്ഞ േമയ് ഒന്നു മുതല്‍ മെഡിക്കല്‍ കോളജില്‍ വിവിധ ചികിത്സാഫീസുകളില്‍ 100 ശതമാനത്തോളം വര്‍ധന വരുത്തിയിരുന്നു. ഫീസ് വര്‍ധനയും ഇന്‍ഷുറന്‍സ് പദ്ധതികള്‍ റദ്ദാക്കിയതും കാരണമാണ് രോഗികളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവുവന്നത്. എന്നാൽ, ഇൻഷുറൻസ് പദ്ധതികൾ തിരിച്ചുവന്നതോടെ ഇപ്പോൾ രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സേവനത്തിലെ വീഴ്ചകളും ജാഗ്രതക്കുറവും േരാഗികളെ ആശുപത്രിയില്‍നിന്ന് അകറ്റാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നീണ്ടുപോകുന്നതും ഇക്കാര്യത്തില്‍ നടക്കുന്ന ഉന്നതതല ഇടപെടലുകളും രോഗികളെ മെഡിക്കല്‍ കോളജില്‍നിന്ന് അകറ്റിയതായി ആരോപണമുണ്ട്. കൂടുതല്‍ കോഴ്‌സുകളുടെ അംഗീകാരം റദ്ദാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. കൂടുതൽ രോഗികളെ ആശുപത്രിയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് മെഡിക്കല്‍ കോളജ് ഭരണസമിതി. െഎ.എം.സി തീരുമാനത്തിെൻറ പശ്ചാത്തലത്തില്‍ അടുത്തദിവസംതന്നെ അടിയന്തര ഭരണസമിതി യോഗം ചേരുന്നുണ്ട്. മുൻകാലങ്ങളിലും പലതവണ അംഗീകാരം റദ്ദ്ചെയ്തിട്ടുണ്ട്. പോരായ്മകൾ പരിഹരിച്ച് വിവരമറിയിച്ചാൽ നടക്കുന്ന ഐ.എം.സി തുടർപരിശോധനയിൽ അംഗീകാരം പുനഃസ്ഥാപിക്കുകയാണ് പതിവ്. അതിനാൽ, ഇപ്പോഴത്തെ നടപടി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, മെഡിക്കൽ കോളജിെൻറ ഹഡ്കോക്കുള്ള വായ്പാ കുടിശ്ശിക ബജറ്റ് തീരുമാനപ്രകാരം സർക്കാർ അടച്ചുതുടങ്ങി. രണ്ട് ഗഡുക്കളായി 100 കോടിയാണ് ഇതുവരെ അടച്ചത്. 700 കോടിയോളം രൂപയാണ് കുടിശ്ശിക. ബാധ്യത തീരുന്നമുറക്ക് കോളജ് സർക്കാർ നിയന്ത്രിത സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് തീരുമാനം. രാഘവൻ കടന്നപ്പള്ളി
Next Story