Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:32 AM GMT Updated On
date_range 26 Nov 2017 5:32 AM GMTമാധ്യമ പ്രവര്‍ത്തകനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന്
text_fieldsbookmark_border
മട്ടാഞ്ചേരി: തോപ്പുംപടിയില്‍ കണ്ടലുകളും ചിറയുമടങ്ങിയ ചതുപ്പ് നിലം നികത്തിയ ഭൂമാഫിയക്കെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. കേരള കൗമുദി പത്രത്തിെൻറ പ്രാദേശിക ലേഖകൻ കെ. പ്രഭാകരനെയാണ് മട്ടാഞ്ചേരി അസി.പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയതായി ആരോപണം. തുടർന്ന് മനുഷ്യാവകാശ കമീഷന് പരാതി നൽകി. അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ നടപടിയെടുക്കേണ്ടത് റവന്യൂ അധികാരികളാണെന്ന് പറയുക മാത്രമാണുണ്ടായതെന്നും അസി.കമീഷണര്‍ എസ്. വിജയന്‍ പറഞ്ഞു. സന്ദേശ രേഖ പ്രകാശനം മട്ടാഞ്ചേരി: മതം സഹിഷ്ണുത സഹവർത്തിത്വം സമാധാനം എന്ന പ്രമേയവുമായി ഡിസംബർ 28 മുതൽ 31 വരെ മലപ്പുറം കൂരിയാട് വെച്ച് നടക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിെൻറ കൊച്ചി മണ്ഡലതല സന്ദേശരേഖ പ്രകാശനം കെ.വി. തോമസ് എം.പി നിർവഹിച്ചു. കേരള നദ്വത്തുൽ മുജാഹിദ്ദീൻ കൊച്ചി മണ്ഡലം ഉപാധ്യക്ഷൻ ആർ.എ. ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ പി.കെ. അഫ്സൽ, ഐ.എസ്.എം മേഖല പ്രസിഡൻറ് മുഹമ്മദ് അനീഷ് പഴേടത്ത്, മേഖല സെക്രട്ടറി എം.എസ്. ഷാരിഖ്, ജില്ല ജോ. സെക്രട്ടറി പി.എഫ്. അസ്ലം, കെ.എൻ.എം ജില്ല പ്രവർത്തക സമിതിയംഗം മൻസൂർ നൈന, എ.എം. അയ്യൂബ് എന്നിവർ പങ്കെടുത്തു. ലീഗ് കമ്മിറ്റിയിൽ സംഘർഷം. മട്ടാഞ്ചേരി: മുസ്ലിം ലീഗ് പന്ത്രണ്ടാം ഡിവിഷൻ കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യോഗം മാറ്റിവെച്ചു. നേതാക്കന്മാർ ചേർന്ന് എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാട് എടുത്തതും നാമമാത്രമായ അംഗങ്ങളുടെ യോഗം ജനറൽ ബോഡി യോഗമാക്കി മാറ്റുവാനുള്ള ശ്രമമാണ് സംഘർഷത്തിന് കാരണമായത്. കൊച്ചി നിയോജക മണ്ഡലത്തിലെ പന്ത്രണ്ടാം ഡിവിഷനിൽ തർക്കം നിലനിൽക്കുന്നതിനാൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലം സെക്രട്ടറിയുടെ വീട്ടിൽ യോഗം വിളിക്കുകയും അഹമ്മദ് കബീർ വിഭാഗത്തിൽനിന്നും സലീം ഹസനെ സെക്രട്ടറിയായും സി.എം. സുബൈറിനെ കൗൺസിലിലേക്കും മറ്റു രണ്ടുപേർക്ക് സഹ ഭാരവാഹിത്വവും നൽകാമെന്ന് ധാരണയായിരുന്നു. ഇതോടെ പ്രശ്നങ്ങൾ ഇല്ലാതെ അടിയന്തരമായി ജനറൽ ബോഡി യോഗം വിളിച്ച് കൂട്ടുവാനും തീരുമാനിച്ചു. തുടർന്ന് തീയതി നിശ്ചയിച്ച് ചേരാനിരുന്ന യോഗം മാറ്റിവെക്കുകയും രണ്ട് ആഴ്ചകൾക്ക് ശേഷം ശനിയാഴ്ച കമ്മിറ്റി യോഗം വിളിച്ച് കൂട്ടുകയുമായിരുന്നു. പ്രസിഡൻറ്, സെക്രട്ടറി ട്രഷറർ, എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾെപ്പടെ ആറ് പേരാണ് യോഗത്തിന് എത്തിയത്. നാമമാത്രമായ അംഗങ്ങളുടെ യോഗം ജനറൽ ബോഡി യോഗമായി അറിയിക്കുകയും ഭാരവാഹികളെ െതരഞ്ഞെടുത്ത് അത് റിട്ടേണിങ്ങ് ഓഫിസർമാരുടെ വീട്ടിൽ കൊണ്ടുപോയി ഒപ്പിടുവിക്കാമെന്നും അറിയിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് ഒരു വിഭാഗം ആരോപിച്ചു. മണ്ഡലം പ്രസിഡൻറിെൻറ ഒത്താശയോടെയാണിതെന്നും ഇവർ ആരോപിച്ചു. തുടർന്ന് കൂടുതൽ പ്രവർത്തകർ എത്തിയതോടെ കസേരകളും തകർക്കപ്പെട്ടു .
Next Story