Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:35 AM GMT Updated On
date_range 25 Nov 2017 5:35 AM GMTപാളത്തിൽ യന്ത്രത്തകരാർ; ട്രെയിൻ ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
ചേർത്തല: റെയിൽപാതയിലെ യന്ത്രത്തകരാർ മൂലം ട്രെയിൻ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് എത്തിയ നേരത്തായിരുന്നു സംഭവം. പാളം തിരിച്ചുവിടാനുള്ള യന്ത്രസംവിധാനമായ മോേട്ടാർ പണിമുടക്കിയതാണ് കാരണം. രണ്ടുമണിക്കൂറിലേറെ ശ്രമിച്ചിട്ടും ശരിയാക്കാൻ കഴിഞ്ഞില്ല. തൊട്ടുപിന്നാലെയുള്ള തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസും പിടിച്ചിട്ടു. ദീർഘദൂര യാത്രക്കാരല്ലാത്തവർ ബസുകളെ അഭയംപ്രാപിച്ചു.
Next Story