Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:35 AM GMT Updated On
date_range 25 Nov 2017 5:35 AM GMT'എന്തിനാണ് സർ എന്നെയിങ്ങനെ ഓഫിസ് കയറ്റിയിറക്കുന്നത്; നടക്കാൻ ഒരുതുണ്ട് വഴി ചോദിച്ചതിനോ?'
text_fieldsbookmark_border
കൊച്ചി: ഇനി എവിടെ ചോദിക്കണമെന്നോ ആരോട് പറയണമെന്നോ തൊണ്ണൂറ് വയസ്സുകാരൻ പി.ഡി. ജോസഫിന് അറിയില്ല. എന്തായാലും ഒന്നുറപ്പിച്ചു, എട്ടുവർഷമായി നീളുന്ന കേസും കൂട്ടവുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. മുടക്കാൻ പണമില്ല ൈകയിൽ. ഓടി നടക്കാൻ ആരോഗ്യവും. വർഷങ്ങൾക്കുമുമ്പ് വീട്ടിലേക്കുള്ള നടപ്പുവഴി അയൽവാസി കെട്ടിയടച്ചതുമുതൽ തുടങ്ങിയതാണ് തെക്കൻ ചിറ്റൂർ പുത്തൻവീട്ടിൽ പി.ഡി. ജോസഫിെൻറ ദുരിതം. നടപ്പുവഴിക്കുവേണ്ടി കോടതി കയറിയിറങ്ങി ഈ പ്രായത്തിൽ ജോസഫ് പിന്നിട്ട ദൂരം ചെറുതല്ല. കീഴ് കോടതി മുതൽ ഹൈകോടതി വരെ നീണ്ടു നിയമപോരാട്ടം. വക്കീൽ ഫീസും കേസ് നടത്തിപ്പുമായി നഷ്്ടമായത് പതിനായിരങ്ങളാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന തെൻറ പൂർവികർ ഉപയോഗിച്ചുവന്നതാണ് ഈ വഴിെയന്ന് ജോസഫ് പറയുന്നു. അതിനാൽ തന്നെ നടപ്പ് അവകാശം തനിക്കും കുടുംബത്തിനുമുണ്ട്. വഴി തുറന്ന് കിട്ടിയാൽ വെറും 20 മീറ്റർ മാത്രം മതി സഞ്ചാരയോഗ്യമായ റോഡിലേക്ക് എത്താൻ. നിലവിൽ ചെളി നിറഞ്ഞ വയലിലൂടെ 500 മീറ്റർ നടന്നുവേണം പുറത്ത് കടക്കാൻ. 18 വർഷം മുമ്പ് ചലനശേഷിയില്ലാതായതാണ് ജോസഫിെൻറ ഒരു കൈ. മറുകൈയിൽ ഏതുസമയവും കടലാസിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന കേസിെൻറ രേഖകളാണ്. പ്രായാധിക്യമുള്ള അസുഖങ്ങൾ മറുവശത്ത്. വീട്ടിൽ പ്രായമായ ഭാര്യയും മകനും മരുമകളും രണ്ടുകുട്ടികളുമാണ് താമസിക്കുന്നത്. ഗതിമുട്ടിയതോടെ നടപ്പുവഴി ലഭിക്കണമെന്ന ആവശ്യവുമായി വില്ലേജ് ഓഫിസിലും ആർ.ഡി.ഒയെയും സമീപിച്ചു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി തുറന്നുകൊടുക്കാൻ തീരുമാനമാക്കുകയും ചെയ്തതാണ്. എന്നാൽ, അയൽവാസി കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾ ഇന്ന് ഹൈകോടതി വരെ എത്തിനിൽക്കുകയാണ്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി കാണിച്ച് കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടെ വഴി ഇല്ലാത്തതിെൻറ ദുരന്തംകൂടി അനുഭവിക്കേണ്ടി വന്നു കുടുംബത്തിന്. ജോസഫിെൻറ വീടിെൻറ സമീപത്തുതന്നെയാണ് മകളും കുടുംബവും താമസിക്കുന്നത്. 2015ൽ അസുഖ ബാധിതനായിരുന്ന മരുമകൻ ജോളിക്ക് ഒരു ദിവസം രോഗം മൂർച്ഛിച്ചു. വഴി കെട്ടിയടച്ചിരിക്കുന്നതിനാൽ രാത്രി അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ കഴിയുമായിരുന്നില്ല. പിറ്റേദിവസം താങ്ങിയെടുത്ത് റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോൾ ഒരുപാട് വൈകിയിരുെന്നന്ന് ജോസഫ് പറയുന്നു. അങ്ങനെ മരുമകെൻറ വിയോഗത്തിനും സാക്ഷിയാകേണ്ടി വന്നു. വഴി തുറന്നുകിട്ടിയാൽ വരുംനാളുകളിൽ മക്കളും കൊച്ചുമക്കളുമെങ്കിലും ബുദ്ധിമുട്ടാതെ വീട്ടിലെത്തുമല്ലോ എന്ന ഒരു ആഗ്രഹം മാത്രമെ ഈ വയോധികന് ഇന്നുള്ളൂ. ഇനി കയറിയിറങ്ങാൻ ഓഫിസുകളും നേരിൽക്കാണാൻ ഉദ്യോഗസ്ഥരുമില്ലെന്ന് അദ്ദേഹം പറയുന്നു. ഷംനാസ് കാലായി
Next Story