Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുവശത്തേക്കും ഗതാഗതം...

ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചത് ആശ്വാസമായി

text_fields
bookmark_border
ആലുവ: റെയിൽവേ സ്റ്റേഷൻ റോഡിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. ഏതാനും ദിവസങ്ങളായി തുടരുന്ന കറക്കംമൂലം നട്ടംതിരിഞ്ഞ നാട്ടുകാർക്ക് ചെറിയ ആശ്വാസം നൽകുന്നതാണ് ഇൗ നടപടി. റെയില്‍േവ സ്‌റ്റേഷൻ-പമ്പ് കവല റോഡിലെ ഇരുചക്ര വാഹനത്തിനും ഓട്ടോകള്‍ക്കുമാണ് വെള്ളിയാഴ്ച മുതല്‍ ഗതാഗതം അനുവദിച്ചത്. ട്രെയിന്‍ ഇറങ്ങി പെരുമ്പാവൂരിലേക്ക് കെ.എസ്.ആര്‍.ടി.സി ബസിൽ സഞ്ചരിക്കാനുള്ളവർക്കും ഇളവ് ഉപകാരമായി. പ്രിയദര്‍ശിനി റോഡില്‍ ലോറി മാർഗതടസ്സം സൃഷ്ടിച്ചത് ഗതാഗതക്കുരുക്കുണ്ടാക്കി. ട്രാഫിക് പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തള്ളി മാറ്റി പ്രശ്‌നം പരിഹരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story