Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:41 AM GMT Updated On
date_range 24 Nov 2017 5:41 AM GMTസഭ തർക്കം: കർമങ്ങളില്ലാതെ മൃതദേഹം സംസ്കരിക്കാൻ അനുമതി
text_fieldsbookmark_border
കൊച്ചി: സഭ തർക്കവുമായി ബന്ധപ്പെട്ട് മുടങ്ങിയ മൃതദേഹ സംസ്കാരം അഭിഭാഷക കമീഷെൻറ നിരീക്ഷണത്തിൽ സെമിത്തേരിയിൽ കർമങ്ങളില്ലാതെ നടത്താൻ ഹൈകോടതിയുടെ അനുമതി. യാക്കോബായ വിഭാഗാംഗമായ കായംകുളം ഒാലകെട്ടിയമ്പലം വിളയിൽപടീറ്റതിൽ രാജനെന്ന ഫിലിേപ്പാസിെൻറ മൃതദേഹം കായംകുളം കദീശ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്. തിങ്കളാഴ്ച മരിച്ച ഫിലിപ്പോസിെൻറ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ ഒാർത്തഡോക്സ് വിഭാഗം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളാണ് ഹൈകോടതിയെ സമീപിച്ചത്. മലങ്കരസഭ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ തങ്ങൾക്കാണ് അവകാശമെന്ന വാദമുയർത്തിയാണ് ഒാർത്തഡോക്സ് വിഭാഗം അനുവദിക്കാത്തതെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവുപ്രകാരം തങ്ങൾക്കാണ് സംസ്കാരവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിലനിൽക്കുന്നതെന്ന് എതിർകക്ഷികളായ ഒാർത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. എതിർകക്ഷികളുടെ വാദം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് തർക്കം തീർക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് പള്ളിയോട് ചേർന്ന സെമിത്തേരിയിൽ മൃതദേഹ ശുശ്രൂഷകളും കർമങ്ങളുമില്ലാതെ സംസ്കാരം നടത്താൻ അനുമതി നൽകി ഉത്തരവിട്ടത്. 25ലധികം പേർ മൃതദേഹത്തെ അനുഗമിക്കരുത്. ചടങ്ങുകൾ അഭിഭാഷക കമീഷൻ നിരീക്ഷിക്കണം. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് ക്രമസമാധാനപ്രശ്നങ്ങളില്ലെന്ന് പൊലീസ് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണ് അനുമതി. ഇടക്കാല ഉത്തരവ് അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ഹരജിയിൽ പറയുന്നു.
Next Story