Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:41 AM GMT Updated On
date_range 24 Nov 2017 5:41 AM GMTറേഷന്‍ കാര്‍ഡില്ല; ആനുകൂല്യത്തിന് അര്‍ഹരായവര്‍ ആശങ്കയില്‍
text_fieldsbookmark_border
മൂവാറ്റുപുഴ: റേഷന്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിക്തിഗത ആനുകൂല്യത്തിന് അര്‍ഹരായ അനേകര്‍ ആശങ്കയില്‍. സര്‍ക്കാര്‍ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയില്‍ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലമുള്ളവര്‍ക്കുവേണ്ടി നടപ്പാക്കുന്ന ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കാണ് റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ആനുകൂല്യം നഷ്ടമാകുന്നത്. ഭവന പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വീട് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം റേഷന്‍ കാര്‍ഡിെൻറ കോപ്പിയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നത് സിവില്‍ സപ്ലൈസ് വകുപ്പ് നിർത്തി െവച്ചിരിക്കുകയാണ്. നിലവില്‍ പഴയ റേഷന്‍ കാര്‍ഡ് പുതുക്കിനല്‍കുന്ന നടപടികളാണ് നടന്നുവരുന്നത്. പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തലും ബി.പി.എൽ ലിസ്റ്റിൽ ആളുകളെ ഉള്‍പ്പെടുത്തലും അടക്കമുള്ള ജോലികള്‍ നടക്കുന്നതിനാലാണ് പുതിയ റേഷന്‍ കാര്‍ഡ് നല്‍കല്‍ നിർത്തിെവച്ചിരിക്കുന്നത്. വിവിധ സപ്ലൈകോ ഓഫിസുകളില്‍ നൂറു-കണക്കിനാളുകളാണ് പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 30-നകം പദ്ധതി വിഹിതങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നതാണ് ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മന്ത്രിക്ക് നിവേദനം നല്‍കി മൂവാറ്റുപുഴ: റേഷന്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആനുകൂല്യം നഷ്്ടമാകാതിരിക്കാന്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം നല്‍കി. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈഫ് ഭവന പദ്ധതിയടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന അവസ്ഥ ചൂണ്ടിക്കാണിച്ച് നിരവധിയാളുകള്‍ പരാതിയുമായി എം.എല്‍.എയെ സമീപിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
Next Story