Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകൽ വീട് നിർമാണത്തിന്...

പകൽ വീട് നിർമാണത്തിന് പിന്നിൽ അഴിമതിയെന്ന്

text_fields
bookmark_border
കോതമംഗലം: ചെറുവട്ടൂരിൽ പ്രവർത്തിക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ സ്ഥലത്ത് പകൽ വീട് നിർമിക്കാനുള്ള നീക്കം അഴിമതിയെന്ന്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സാമൂഹിക നീതി വകുപ്പിന് കീഴിൽ പദ്ധതിക്കായി ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പിന് കീഴിലെ സ്ഥലത്ത് മറ്റൊരു വകുപ്പി​െൻറ കെട്ടിടം നിർമിക്കാൻ അനുമതി വാങ്ങാതെയാണ് പ്രവൃത്തി ആരംഭിച്ചത്. അഴിമതിക്കുവേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിന് പിന്നിലെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം എച്ച്.എം.സി കമ്മിറ്റി അംഗവും മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മീരാവുമ്മ അലിയാർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരിൽ സംഭാവന പിരിച്ചും സ്ഥലം സംഭാവന വാങ്ങിയുമാണ് ആരോഗ്യ കേന്ദ്രം ഇവിടെ ആരംഭിച്ചത്. നിലവിലെ കേന്ദ്രത്തിന് ആവശ്യമായ കെട്ടിടം നിർമിക്കാൻ സ്ഥല പരിമിതി നിലനിൽക്കെയാണ് പകൽ വീട് നിർമാണം പുരോഗമിക്കുന്നത്. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിറകിലുള്ള ബ്ലോക്ക് പഞ്ചായത്ത് എത്രയും പെട്ടെന്ന് കൂടുതൽ തുക െചലവഴിച്ച് മുന്നിലെത്തുന്നതിനുള്ള പ്രഹസനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അലി പടിഞ്ഞാറേച്ചാലിൽ പറഞ്ഞു. അംഗൻവാടികൾക്ക് സമീപവും മറ്റും പകൽ വീടിന് കെട്ടിടം നിർമിക്കാം എന്നിരിേക്ക, ആരോഗ്യ കേന്ദ്രത്തി​െൻറ മുന്നോട്ടുള്ള പ്രവർത്തനത്തിന് മുതൽക്കൂട്ടാക്കേണ്ട സ്ഥലം പാഴാക്കുന്ന നിലപാടാണ് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികാരികൾ സ്വീകരിക്കുന്നത്. ആരോഗ്യ കേന്ദ്രത്തി​െൻറ ഏറ്റവും പിന്നിലായി താഴ്ന്ന പ്രദേശത്താണ് പകൽ വീടിന് കെട്ടിടം നിർമിക്കുന്നത്. യാതൊരുവിധ സൗകര്യവും ഒരുക്കാതെയാണ് പത്ത് ലക്ഷത്തിൽപരം രൂപയുടെ ഫണ്ട് ചെലവാക്കി കെട്ടിട നിർമാണം ആരംഭിച്ചത്. നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തയാറായില്ലെങ്കിൽ യു.ഡി.എഫി​െൻറ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ പി.എം. ബഷീർ പറഞ്ഞു. കലാ-സാംസ്കാരിക പ്രവർത്തനം സംഘർഷങ്ങൾ ഇല്ലാതാക്കും -സാംസ്കാരിക സാഹിതി കോതമംഗലം: കലാ -സാംസ്കാരിക പ്രവർത്തനം സമൂഹത്തിലെ സംഘർഷങ്ങൾ ഇല്ലാതാക്കുകയും ജീവിതമൂല്യം ഉയർത്തുകയും ചെയ്യുമെന്ന് സാംസ്കാരിക സാഹിതി ബ്ലോക്ക് സമ്മേളനം. സമ്മേളനം നഗരസഭ മുൻ ചെയർമാൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ നിലപാടിൽ സമ്മേളനം പ്രതിഷേധിച്ചു. എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, പി.പി. ഉതുപ്പാൻ, എബി എബ്രഹാം, പി.സി. ജോർജ്, മോഹൻജി വെൺപുഴശ്ശേരി, പി.എസ്. നജീബ്, ബിനു ചെറിയാൻ, പി.കെ. ചന്ദ്രശേഖരൻ, അനൂപ് ഇട്ടൻ, പി.എം. നവാസ്, ജോർജ് ഏളാമറ്റം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story