Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:39 AM GMT Updated On
date_range 24 Nov 2017 5:39 AM GMTചെന്നിത്തലയെ വരവേൽക്കാൻ രാത്രി വൈകിയും ആയിരങ്ങൾ
text_fieldsbookmark_border
ആലപ്പുഴ: പടയൊരുക്കം യാത്രയെ വരവേൽക്കാൻ നഗരത്തിൽ രാത്രി വൈകിയും ആയിരങ്ങൾ. ഇരുമ്പുപാലത്തിന് സമീപം ശീമാട്ടി ഗ്രൗണ്ടിൽ പ്രവർത്തകരുടെ ബാഹുല്യമായിരുന്നു. ചേർത്തലയിലെ സ്വീകരണത്തിനുശേഷം രാത്രി വൈകിയാണ് യാത്ര ആലപ്പുഴയിൽ എത്തിയത്. എന്നിട്ടും പ്രവർത്തകരുടെ കുറവുണ്ടായില്ല. എ.എം. നസീറിെൻറ അധ്യക്ഷതയിൽ രാജസ്ഥാൻ പി.സി.സി പ്രസിഡൻറ് സചിൻ പൈലറ്റാണ് ഉദ്ഘാടനം ചെയ്തത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.സി. വേണുഗോപാൽ എം.പി, കെ. ശങ്കരനാരായണൻ, കെ. സുധാകരൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി. മോഹനൻ, എം.െഎ. ഷാനവാസ് എം.പി, ഷാനിമോൾ ഉസ്മാൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ആർ. രാജശേഖരൻ, എം. മുരളി, തോമസ് ജോസഫ് തുടങ്ങിയവർ പെങ്കടുത്തു. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ടൗൺഹാളിൽ സാമൂഹിക-സാംസ്കാരിക-വ്യവസായ-മാധ്യമ മേഖലകളിലെ പ്രമുഖരുമായി ചർച്ചകൾ നടത്തും. തുടർന്ന് എടത്വ, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കായംകുളത്ത് സമാപിക്കും. അരിക്ഷാമം തീർക്കാൻ ആന്ധ്രയിൽ പോയ ഭക്ഷ്യമന്ത്രിയെ പിന്നെ കണ്ടിട്ടില്ല -ചെന്നിത്തല ചേർത്തല: അരി ക്ഷാമം തീർക്കാൻ ആന്ധ്രയിൽ പോയ ഭക്ഷ്യമന്ത്രി പി. തിലോത്തമനെ പിന്നെ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലാദ്യമായി റേഷൻ കാർഡിന് വില കൂട്ടിയ മന്ത്രിയാണിത്. ചേർത്തലയിൽ 'പടയൊരുക്ക'ത്തിെൻറ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ കടക്കാർക്ക് ശമ്പളം നൽകാനെന്ന പേരിൽ റേഷൻ ഭക്ഷ്യസാധനങ്ങൾക്ക് കിലോക്ക് ഒരുരൂപയും കൂട്ടി. നിയമലംഘകരെയും മാഫിയയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സംരക്ഷകനല്ല. സ്ത്രീയോട് മോശമായി സംസാരിച്ചതിനെത്തുടർന്ന് ധാർമികതയുടെ പേരിൽ രാജിെവച്ച ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന പിണറായിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story