Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നാക്ക സംവരണം:...

മുന്നാക്ക സംവരണം: കോൺഗ്രസും ബി.ജെ.പിയും നിലപാട്​ വ്യക്തമാക്കണം ^കോടിയേരി

text_fields
bookmark_border
മുന്നാക്ക സംവരണം: കോൺഗ്രസും ബി.ജെ.പിയും നിലപാട് വ്യക്തമാക്കണം -കോടിയേരി ആലപ്പുഴ: സർവിസ് നിയമനങ്ങളിൽ മുന്നാക്കത്തിലെ പാവങ്ങൾക്ക് സംവരണത്തിന് ഭരണഘടന ഭേദഗതി ചെയ്യാൻ ബി.ജെ.പി തയാറുണ്ടോയെന്നും അത് നിർദേശിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേവസ്വം ബോർഡുകളിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം എന്ന തീരുമാനത്തോട് കോൺഗ്രസും ബി.ജെ.പിയും നിലപാട് വ്യക്തമാക്കണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തെ ശക്തമായി എതിർത്ത് മുസ്ലിം ലീഗ് രംഗത്തുവന്നിട്ടുണ്ട്. യു.ഡി.എഫി​െൻറ നിലപാട് അറിയേണ്ടതുണ്ട്. കോൺഗ്രസി​െൻറ നിലപാട് കെ.പി.സി.സി വ്യക്തമാക്കണം. ദേവസ്വം ബോർഡുകളിൽ മുസ്ലിം, ക്രിസ്ത്യൻ സംവരണം ബാധകമാകുന്നില്ല. അതേസമയം, പിന്നാക്ക പട്ടിക ജാതി-വർഗ സംവരണ ശതമാനം വർധിപ്പിച്ചാണ് സാമ്പത്തികസംവരണം തീരുമാനിച്ചിട്ടുള്ളത്. 50 ശതമാനത്തിലധികം സംവരണം നൽകാൻ പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് 40 ശതമാനവും മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനവും ഉൾപ്പെടെ ദേവസ്വം ബോർഡിൽ 50 ശതമാനമേ ആകുന്നുള്ളു. ഇൗഴവ സമുദായത്തിന് മൂന്നുശതമാനം വർധനയാണ്. അതിനെ എന്തിന് വെള്ളാപ്പള്ളി എതിർക്കണം. ദേവസ്വം ബോർഡുകളിൽ 90 ശതമാനം മുന്നാക്കക്കാരാണെന്ന് ഏത് റിപ്പോർട്ടിലാണ് പറയുന്നത്. ഇൗ നയം എൽ.ഡി.എഫി​െൻറ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതാണ്. 1990 നവംബറിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയം കൂടിയാണിത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുേമ്പാൾ മുന്നാക്ക വിഭാഗത്തിലെ പാവങ്ങൾക്ക് നിശ്ചിത സംവരണം വേണമെന്ന് സി.പി.എം നിർദേശിച്ചിരുന്നു. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് വന്നപ്പോഴും നിലപാട് ഇതുതന്നെ ആയിരുന്നു. പിന്നാക്ക പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് ദോഷകരമാകാത്ത നിലപാടാണിത്. ദേവസ്വം ബോർഡ് ഒരുസർക്കാർ സ്ഥാപനമല്ല. സർക്കാറി​െൻറ ഫണ്ട് കൊണ്ടല്ല അവയുടെ പ്രവർത്തനം. ചേരിതിരിവ് ഉണ്ടാക്കാതെ സാമൂഹികവികാരം ഉൾക്കൊണ്ട് സാമൂഹികനീതിക്ക് ഒപ്പം നിൽക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായിട്ടുള്ള സംഘടനകൾ ശ്രമിക്കണം. എൻ.എസ്.എസി​െൻറയോ എസ്.എൻ.ഡി.പിയുടെയോ നിലപാടുകൾക്ക് അനുസരിച്ചല്ല എൽ.ഡി.എഫ് തീരുമാനമെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story