Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 24 Nov 2017 5:05 AM GMTയുവാവിനെ വ്യാജകേസിൽപ്പെടുത്തിയെന്ന്; ചേരാനല്ലൂരിൽ പ്രതിഷേധം
text_fieldsbookmark_border
െകാച്ചി: യുവാവിനെ വ്യാജകേസിൽപ്പെടുത്തി ജയിലിലയച്ചുവെന്ന് ആരോപിച്ച് കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ ചേരാനല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.വൈ.എം ചരിയം തുരുത്ത് കമ്മിറ്റി അംഗമായ വിവേക് രമേശിനെതിരെ(22) കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചും ചരടുവലിച്ച ചേരാനല്ലൂർ എസ്.െഎയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. കരാറുകാരനായ ജോസിയുടെ കീഴിൽ കോൺക്രീറ്റ് ജോലിക്കാരനായ വിവേക് സംഭവദിവസം വൈകീട്ട് അേഞ്ചാടെ കൂലി വാങ്ങാനെത്തിയേപ്പാൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ജോസി വിവേകിനെ കടിച്ച് പരിക്കേൽപിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിവേക് നൽകിയ പരാതി പൊലീസ് കണക്കിലെടുത്തില്ലേത്ര. പൊലീസ് ജോസിയുമായ ഒത്തുകളിക്കുകയാണെന്നും ഇതിനെതിരെ ഉന്നത പൊലീസ് അധികാരികൾക്കും ആഭ്യന്തരമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ടെന്നും വിവേക് രമേശ് പറഞ്ഞു. എന്നാൽ, തൊഴിൽസ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കുന്നത് തടഞ്ഞ ജോസിയെ വിവേക് വഴിയിൽ തടഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവേക് രമേശിനെതിരെ വരാപ്പുഴ സ്റ്റേഷനിൽ കഞ്ചാവ് വിൽപന നടത്തിയതിന് കേസുണ്ടെന്നും പൊലീസ് പറയുന്നു. പരാതിയനുസരിച്ച് മനഃപൂർവമല്ലാത്ത വധശ്രമത്തിനാണ് കേസെടുത്തതെന്ന് ചേരാനല്ലൂർ എസ്.െഎ സുനുമോൻ വ്യക്തമാക്കി. വിവേക് രമേശിെൻറ പരാതി സ്റ്റേഷനിൽ ലഭിച്ചിരുന്നു. പരാതി കോടതി പരിഗണനക്ക് അയച്ചിട്ടുണ്ട്. സമരക്കാർ പൊലീസിനെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story