Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കൻ മേഖല യാത്രക്ക് ആലുവയിൽ . ജില്ല പ്രസിഡൻറ് പി.പി. മൊയ്തീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി. അബ്്ദുൽ മജീദ് ഫൈസി, സംസ്ഥാന ജന. സെക്രട്ടറി എം.കെ. മനോജ് കുമാർ. സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ, വിമൻ ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത,് എസ്.ഡി.ടി.യു സംസ്ഥാന ജന. സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, റഷീദ് എടയപ്പുറം, എൻ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. കരാർ അടിസ്ഥാനത്തിൽ നിയമനം കളമശ്ശേരി: എറണാകുളം ഗവ: മെഡിക്കൽ കോളജിൽ ജനറൽ സർജറി വിഭാഗത്തിൽ ഒഴിവുള്ള സീനിയർ െറസിഡൻറ്, ജൂനിയർ റെസിഡൻറ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് രാവിലെ 11ന് സീനിയർ െറസിഡൻറ് തസ്തികയിലേക്കും ഉച്ചക്ക് 12 ന് ജൂനിയർ റെസിഡൻറ് തസ്തികയിലേക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലി​െൻറ ഓഫിസിൽ അഭിമുഖം നടക്കും. സീനിയർ െറസിഡൻറ് യോഗ്യത: എം.ബി.ബി.എസ്, ജനറൽ സർജറി വിഭാഗത്തിൽ ബിരുദാനന്തര ബിരുദം (എം.എസ്/ ഡി.എൻ.ബി), ടി.സി മെഡിക്കൽ കൗൺസിലി​െൻറ സ്ഥിരം രജിസ്ട്രേഷൻ. ശമ്പളം: 50,000 രൂപ. ജൂനിയർ റെസിഡൻറ് യോഗ്യത: 1. എം.ബി.ബി.എസ്. 2. ടി സി മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ: ശമ്പളം 32000 രൂപ. പാസ്പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ്/ഡ്രൈവിങ് ലൈസൻസ് ) യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും (എം.ബി.ബി.എസ്.,ഇേൻറൺഷിപ്പ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ) എന്നിവ ഹാജരാക്കണം. എച്ച്.എം.ടി ജങ്ഷനിലെ പെട്ടിക്കടകൾ പൊളിച്ചുനീക്കാൻ നടപടി കളമശ്ശേരി: വൈറ്റില മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങൾ ദേശീയപാത കളമശ്ശേരിയിൽനിന്ന് തിരിച്ചുവിടാൻ തീരുമാനിച്ചതോടെ വികസനത്തിന് തടസ്സമായുള്ള എച്ച്.എം.ടി.ജങ്ഷനിലെ പെട്ടിക്കടകൾ പൊളിച്ചുനീക്കാൻ നടപടി. ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ കട ഉടമകൾക്ക് നോട്ടീസ് നൽകി. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽനിന്നും ഹെവി വാഹനങ്ങൾ എച്ച്.എം.ടി ജങ്ഷൻ വഴി സീപോർട്ട് എയർപോർട്ടിലൂടെ കടത്തിവിടാനാണ് തീരുമാനിച്ചത്. ഇങ്ങനെ വരുമ്പോൾ ഗതാഗത തിരക്കനുഭവപ്പെടുന്ന ജങ്ഷനിൽ പ്രശ്നം ഗുരുതരമാകും. അതിനാലാണ് കടകൾ പൊളിച്ചുനീക്കാൻ അധികൃതർ തയാറായിരിക്കുന്നത്. ജങ്ഷനിലെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പൊലീസ് കളമശ്ശേരി നഗരസഭക്ക് രണ്ട് വർഷം മുമ്പ് കത്ത് നൽകിയിരുന്നു. എന്നാൽ, വിവിധ രാഷ്ട്രീയ കക്ഷികളുടെ സമ്മർദത്താൽ ഒഴിപ്പിക്കൽ നീണ്ടു പോവുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story