Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 24 Nov 2017 5:05 AM GMTകേരള കേബിള്‍ ടി.വി ഫെഡറേഷന്‍ എക്‌സിബിഷന്‍ തുടങ്ങി
text_fieldsbookmark_border
കൊച്ചി: കേരള കേബിള്‍ ടി.വി ഫെഡറേഷെൻറ ആറാമത് ഒാള്‍ -ഇന്ത്യ ബ്രോഡ്ബാന്‍ഡ് എക്‌സിബിഷന്‍ കലൂര്‍ രാജ്യാന്തര മൈതാനിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ബി.സി.ഡി എക്‌സ്‌പോ-17 എന്ന എക്‌സിബിഷന്‍ കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ സാങ്കേതികവിദ്യകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ എത്തിച്ചുനല്‍കുന്ന ചെറുകിട കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് കൂടുതല്‍ അറിവും ദിശാബോധവും കൈവരിക്കുന്നതിന് സഹായകരമാണെന്ന് ഹൈബി ഈഡന്‍ എം.എൽ.എ പറഞ്ഞു. ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുനടന്ന മുഖാമുഖം പരിപാടിയില്‍ ജി.എസ്.ടിയെക്കുറിച്ച് സീനിയര്‍ സൂപ്രണ്ട് ആൻറണി നെറ്റിക്കാടന്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ഇ. ജയദേവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. സുനില്‍ കുമാര്‍, സെക്രട്ടറി ഹംസ, ജില്ല പ്രസിഡൻറ് എ.ജെ. വിക്ടര്‍ സെക്രട്ടറി കെ.ഒ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. caption ec4 cable കലൂര്‍ രാജ്യാന്തര മൈതാനിയില്‍ കേരള കേബിള്‍ ടി.വി ഫെഡറേഷെൻറ ആറാമത് ഒാള്‍- ഇന്ത്യ ബ്രോഡ്ബാന്‍ഡ് എക്‌സിബിഷന്‍ -എ.ബി.സി.ഡി എക്‌സ്‌പോ--17 -ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Next Story