Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:41 AM GMT Updated On
date_range 23 Nov 2017 5:41 AM GMTവികസനനേട്ടം സാധാരണക്കാരിലെത്തണം - ^ഉപരാഷ്ട്രപതി
text_fieldsbookmark_border
വികസനനേട്ടം സാധാരണക്കാരിലെത്തണം - -ഉപരാഷ്ട്രപതി കൊച്ചി: രാജ്യത്തെ വികസനപ്രവർത്തനങ്ങളുടെ നേട്ടം ഏറ്റവും സാധാരണക്കാർക്കുവരെ ലഭ്യമാകണമെന്നും ഇക്കാര്യം ഉറപ്പാക്കേണ്ടത് സർക്കാറുകളുടെ കടമയാണെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. സർക്കാർ നയങ്ങൾ സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (സി.സി.സി.െഎ) 160ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഒരുകാലത്ത് ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 27 ശതമാനം ഇന്ത്യയുടെ സംഭാവനയായിരുന്നു. വരുമാനം വിതരണം ചെയ്യുന്നതിനൊപ്പം അതിനനുസൃതമായി വർധിപ്പിക്കാനും വാണിജ്യ സമൂഹത്തിന് കഴിയണം. അടിച്ചമർത്തപ്പെട്ടവരുടെ പ്രശ്നങ്ങൾ കൂടി പരിഗണിക്കാൻ വാണിജ്യമേഖലക്ക് ബാധ്യതയുണ്ട്. പൊതു--സ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ. ഇതിനായി പരമാവധി നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കണം. തലയണക്കീഴിലും കിടപ്പുമുറികളിലും സൂക്ഷിച്ചിരുന്ന പണം ബാങ്കുകളിലെത്താൻ നോട്ട് നിരോധന നടപടി സഹായിച്ചു. 56 ലക്ഷം പേർ കൂടി പുതുതായി നികുതി നൽകാൻ തുടങ്ങി. ചരക്കുസേവന നികുതി നടപ്പാക്കിയതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകണം. രാഷ്ട്രീയം ജാതിയിലും പണത്തിലും അധിഷ്ഠിതമാകരുത്. അംഗങ്ങൾക്ക് ചില പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണം. മതം ഒരു ജീവിതരീതിയാണ്. ഒരു മതവും വിദ്വേഷം പഠിപ്പിക്കുന്നില്ല. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീൽ, പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഇൗഡൻ എം.എൽ.എ, മേയർ സൗമിനി ജയിൻ, സി.സി.സി.െഎ പ്രസിഡൻറ് ഷാജി വർഗീസ്, മുൻ പ്രസിഡൻറ് വേണുഗോപാൽ സി. ഗോവിന്ദ്, വൈസ് പ്രസിഡൻറ് വി. വേണുഗോപാൽ എന്നിവർ പെങ്കടുത്തു.
Next Story