Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത കാറ്റിൽ വൻ നാശം...

കനത്ത കാറ്റിൽ വൻ നാശം വീടുകൾ തകർന്നു

text_fields
bookmark_border
കൂത്താട്ടുകുളം: ചൊവ്വാഴ്ച വീശിയടിച്ച കാറ്റിൽ വൻ നാശനഷ്ടം. കാക്കൂർ, പാമ്പാക്കുട മേഖലകളിലെ ജനജീവിതം താറുമാറായി. ആറ് വീട് തകരുകയും നിരവധി പേരുടെ കൃഷികൾ നശിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഏേഴാടെയാണ് ശക്തമായ മഴ തുടങ്ങിയത്. മഴയോടൊപ്പമെത്തിയ കാറ്റാണ് അപകടങ്ങൾക്ക് കാരണമായത്. കാക്കൂർ പുതുശേരിൽ വേണുവി​െൻറ വീടിനുമുകളിൽ റബർമരം വീണു. വീട് പൂർണമായും തകർന്ന നിലയിലാണ്. തട്ടാഴത്തുതാഴം ഭാഗത്ത് ഷാജി പെരുവനം തൊട്ടിലി​െൻറ വീട് തെങ്ങ് വീണ് തകർന്നു. രാജൻ കുഴിക്കാട്ടിൽ സന്തോഷ് തട്ടാഴത്ത്, അംബിക ബാലൻ തട്ടാഴത്ത് തുടങ്ങിയവരുടെ വീടുകളുടെ മുകളിലും മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. ഇവരുടെ റബർ, തേക്ക്, ആഞ്ഞിലി മരങ്ങളും കാറ്റിൽ വീണു. രമേശൻ കരിമ്പനക്കൽ, ഷിബു മങ്ങാട്ട് എന്നിവരുടെ റബർ, വാഴ, ജാതി എന്നിവയും കാറ്റിൽ നശിച്ചു. കൂത്താട്ടുകുളത്തുനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാർഡ് മെംബർ സാജു ജോണി​െൻറ നേതൃത്വത്തിൽ രാത്രി ഒന്നോടെയാണ് റോഡിൽനിന്നും വീടുകൾക്കുമുകളിൽനിന്നും മരങ്ങൾ വെട്ടിമാറ്റിയത്. പാമ്പാക്കുട ആറാം വാർഡിൽ കൈനി, കൊച്ചു പാമ്പാക്കുട ഭാഗമാണ് കാറ്റിൽ നിലം പരിശായത്. താണികുന്നേൽ ജോസഫി​െൻറ 25 ജാതിമരം, 200 റബർ, പുല്ലാന്തിക്കാട്ടിൽ ഭാസ്കര‍​െൻറ 50 റബർ മരങ്ങൾ, പാലപ്പിള്ളിൽ ഫാ. അബ്രഹാമി​െൻറ 200 റബർ, പാലപ്പിള്ളിൽ ബേബി, മനോജ് കുഞ്ഞച്ചൻ, ജോർജുകുട്ടി, സി.കെ. പൗലോസ്, ബിജു, മൈലാഞ്ചേരിൽ ബിജു, കുട്ടി കോപ്രത്ത് എന്നിവരുടെ ഇരുനൂറോളം റബർ മരങ്ങൾ, സുജു കോച്ചേരി കുളങ്ങര, ബാബു കുലാശേരിൽ, ഏലിയാസ് പുത്തൂർ പാലപ്പിള്ളിൽ തുടങ്ങിയവരുടെ പുരയിടങ്ങളിലും കാറ്റ് നാശം വിതച്ചു. തെങ്ങ് ഒടിഞ്ഞുവീണ് തോട്ടപ്പിള്ളിൽ ജോണിയുടെ നിർമാണത്തിലിരുന്ന വീട് ഭാഗികമായി തകർന്നു. കൃഷികള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ, റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്‍കി. അനുസ്മരണ സമ്മേളനം കൂത്താട്ടുകുളം: ഇലഞ്ഞി, പഞ്ചായത്തിലെ പ്രമുഖ ആയുർവേദ ചികിത്സകനും സാമൂഹികപ്രവർത്തകനും കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് ദീർഘകാലം മുേത്താലപുരം സർവിസ് സഹകരണബാങ്കി​െൻറ വൈസ് പ്രസിഡൻറുമായിരുന്ന കുഴിക്കണ്ടത്തിൽ ഡോ. വാസുവി​െൻറ ഒന്നാം ചരമവാർഷികം ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. അന്നമ്മ ആൻഡ്രൂസ്, പി.എ. ദേവസ്യ, എം.ആർ. രവീന്ദ്രൻ, പി.കെ. പ്രതാപൻ, സൈനാമ്മ വർഗീസ്, ഷേർളി ജോയി, ബിന്ദു ബൈജു, കെ.എം. പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story