Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാവികസേനയുടെ ഡ്രോൺ...

നാവികസേനയുടെ ഡ്രോൺ തകർന്നു; ദുരന്തം ഒഴിവായി

text_fields
bookmark_border
കൊച്ചി: നാവികസേനയുടെ ആളില്ലാ ചെറുവിമാനം നിരീക്ഷണപ്പറക്കലിന് ഉയരുന്നതിനിടെ തകർന്നുവീണു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാവിക വിമാനത്താവളത്തിൽ എത്തുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ചൊവ്വാഴ്ച രാവിലെ 10.25നാണ് സംഭവം. റിമോട്ട് നിയന്ത്രിത 'െസർച്ചർ' വിമാനമാണ് തകർന്നത്. ആളപായമില്ല. പതിവ് നിരീക്ഷണപ്പറക്കലിനായി വിമാനം നാവിക വിമാനത്താവളത്തിൽനിന്ന് ഉയർന്നുപൊങ്ങുന്നതിനിടെ വടക്കുഭാഗത്ത് വില്ലിങ്ടൺ െഎലൻഡിലെ എച്ച്.എച്ച്.എ ഇന്ധന ടാങ്ക് ടെർമിനലിന് സമീപം പതിക്കുകയായിരുന്നു. യന്ത്രത്തകരാറും റിമോട്ട് കൺട്രോളുമായുള്ള നിയന്ത്രണം നഷ്ടമായതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ടാങ്കുകളിൽ ഇന്ധനമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തകർന്ന വിമാനത്തിൽ ഇന്ധനം കുറവായിരുന്നെന്നും ഇതിൽ ഉപയോഗിക്കുന്നത് എളുപ്പം തീപിടിക്കുന്ന സ്വഭാവത്തിലുള്ള ഇന്ധനമല്ലെന്നും പ്രതിരോധ വകുപ്പ് അധികൃതർ പറഞ്ഞു. അതിനാൽത്തന്നെ അപകടസാധ്യത കുറവാണെന്നാണ് വിശദീകരണം. അപകടകാരണം അന്വേഷിക്കാൻ നാവികസേന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തകർന്ന വിമാനത്തി​െൻറ അവശിഷ്ടങ്ങൾ വൈകീേട്ടാടെ സ്ഥലത്തുനിന്ന് നീക്കി. കടൽ, കര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഇസ്രായേൽ നിർമിത വിമാനം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തുടർച്ചയായി എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാനാകും. 35 പെട്രോൾ, ഡീസൽ സംഭരണികൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് അപകടം. ഈ സമയം മുപ്പതോളം ടാങ്കർ ലോറികൾ ഇന്ധനം ശേഖരിക്കാൻ റോഡരികിൽ കാത്തുകിടപ്പുണ്ടായിരുന്നു. തുറമുഖ ട്രസ്റ്റി​െൻറ രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS
Next Story