Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 4:59 AM GMT Updated On
date_range 22 Nov 2017 4:59 AM GMTനിയമ സഹായ സമിതി നേതാക്കൾക്ക് സ്വീകരണം
text_fieldsbookmark_border
പറവൂർ: പറവൂർ നഗരസഭ ഓഫിസിൽ ജീവനക്കാരുടെ മർദനമേൽക്കുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്ത കേരള നൽകി. 2016ൽ ശിവകുമാർ എന്നയാൾ നഗരസഭയിൽ നൽകിയ അപേക്ഷയിൽ ഒരുവർഷം പിന്നിട്ടിട്ടും നടപടി ഉണ്ടാകാതിരുന്നത് സംബന്ധിച്ച് സംഘടനക്ക് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷിക്കാൻ ഒക്ടോബർ 30ന് നഗരസഭയിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നഗരസഭ ജീവനക്കാരനും പരിക്കേറ്റിരുന്നു. തുടർന്ന് ജീവനക്കാർ പണിമുടക്ക് സമരവും നടത്തിയിരുന്നു. സ്വീകരണ സമ്മേളനത്തിൽ സതീഷ് ചന്ദ് അധ്യക്ഷത വഹിച്ചു. ജനപക്ഷം ജനറൽ സെക്രട്ടറി മാലോത്ത് പ്രതാപൻ ഉദ്ഘാടനം ചെയ്തു. വി.ജി. സുനിൽകുമാർ, പായിപ്ര സോമൻ, വി.ഡി. യാഷിദ്, നീലാംബരൻ ശാന്തി, സുധാ ഗോപാലകൃഷ്ണൻ, ശ്രീകുമാർ നെടുമ്പാശ്ശേരി, കെ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
Next Story