Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:47 AM GMT Updated On
date_range 21 Nov 2017 5:47 AM GMTകലാകാരന്മാർ നല്ല മാതൃകകളാകണം ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
കലാകാരന്മാർ നല്ല മാതൃകകളാകണം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: സിനിമരംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സ്വഭാവവും ജീവിതരീതിയും മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജിയും ചേർന്ന് ജില്ലയിലെ വിദ്യാർഥികൾക്ക് സംഘടിപ്പിച്ച ചലച്ചിത്ര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയും സിനിമ കലാകാരന്മാരും ജനങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സ്വാധീനം സമൂഹത്തിെൻറ നല്ല വളർച്ചക്ക് പ്രയോജനപ്പെടുത്തണം. ആരാധകരുടെ തിരക്കിൽ സ്വയംമറക്കാതെയും പ്രലോഭനങ്ങളിൽ കുടുങ്ങാതെയും ആരോഗ്യവും ചിന്തിക്കാനുള്ള ശേഷിയും നഷ്ടപ്പെടുത്താതെ സിനിമ തൊഴിലായി കണ്ട് ജീവിക്കണം. തകഴി സ്മാരകത്തിൽ നടന്ന ചടങ്ങിൽ തകഴി പഞ്ചായത്ത് പ്രസിഡൻറ് അംബിക ഷിബു അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് സിന്ധുരാജ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, അഡീഷനൽ ഡി.പി.ഐ ജിമ്മി കെ. ജോസഫ്, തകഴി സ്മാരകസമിതി സെക്രട്ടറി അജയകുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ബി. അഭിരാജ്, കെ.പി. കൃഷ്ണദാസ്, ആസാദ് എന്നിവർ സംസാരിച്ചു. ശിൽപശാല ബുധനാഴ്ച സമാപിക്കും. ഇന്ദിര ധീരയായ ഭരണാധികാരി -എം. ലിജു ആലപ്പുഴ: ഇന്ത്യ കണ്ട ധീരയായ ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അനുസ്മരിച്ചു. സാധാരണജനങ്ങൾക്ക് അന്യമായിരുന്ന ബാങ്കുകളെ ദേശസാത്കരിക്കുകയും എല്ലാ വിഭാഗങ്ങൾക്കും കടന്നുചെല്ലാൻ കഴിയുന്ന തരത്തിൽ വിപ്ലവകരമായ മാറ്റത്തിന് നാന്ദികുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിയിൽ ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭദ്രദീപം കൊളുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും രാജ്യത്തിെൻറ സുരക്ഷക്കും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കൈക്കൊണ്ട ഇന്ദിര ഗാന്ധി ലോകനേതാക്കൾക്കിടയിലും ബഹുമാനിക്കപ്പെട്ടിരുെന്നന്ന് മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ 100ാം ജന്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അംഗം ഡി. സുഗതൻ, ഡോ. നെടുമുടി ഹരികുമാർ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ബാബു ജോർജ്, ജി. സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണൻ, ടി. സുബ്രഹ്മണ്യദാസ്, ടി.വി. രാജൻ, റീഗോ രാജു, വിശ്വേശ്വര പണിക്കർ, സജി കുര്യാക്കോസ്, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.
Next Story