Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഹൃത്തുക്കളുടെ കൊല:...

സുഹൃത്തുക്കളുടെ കൊല: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പ്രതിയുടെ ബന്ധു കസ്റ്റഡിയിൽ ആലപ്പുഴ: സുഹൃത്തുക്കളായ രണ്ടുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. എടത്വ പച്ച മധുവി​െൻറയും (40) ചെക്കിടിക്കാട് തുരുത്തിമാലി ലിേൻറാ എന്ന വർഗീസ് ഒൗസേഫി​െൻറയും മാസങ്ങളുടെ ഇടവേളയിൽ നടന്ന മരണങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച പച്ച സ്വദേശി കാഞ്ചിക്കൽ വീട്ടിൽ മനു എന്ന മോബിൻ മാത്യുവാണ് (25) അറസ്റ്റിലായത്. ലിേൻറായുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മോബി​െൻറ പിതൃസഹോദരപുത്രൻ ജോഫിൻ േജാസഫിെനയും (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യത്തെത്തുടർന്ന് മോബിൻ ലിേൻറായുമായി ചേർന്ന് മധുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് എല്ലാ വിവരവും പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ലിേൻറായെ മോബിൻ വകവരുത്തുകയായിരുന്നു. ഏപ്രിൽ 19ന് വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മധുവി​െൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബോധ്യപ്പെട്ടു. തലയിൽ മുറിവേറ്റതായും കണ്ടെത്തി. തലേന്ന് മറ്റൊരു സുഹൃത്തി​െൻറ മനസ്സമ്മതവുമായി ബന്ധപ്പെട്ട് കൂട്ടുകാർ പരസ്യമദ്യപാനം നടത്തിയതായി അറിഞ്ഞ് മോബിനും ലിേൻറായുമടക്കമുള്ളവരെ പൊലീസ് നിരവധി തവണ ചോദ്യം ചെയ്തെങ്കിലും തുെമ്പാന്നും കിട്ടിയിരുന്നില്ല. ഇതിനിെടയാണ് തകഴിയിൽ റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ലിേൻറായുടെതാണെന്ന് തിരിച്ചറിഞ്ഞത്. മധുവി​െൻറ മരണവുമായി ബന്ധപ്പെട്ട് സംശയത്തിലായിരുന്ന സുഹൃത്തുക്കേളാട് നുണപരിശോധനക്ക് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നതിനിെടയാണ് ലിേൻറായുടെ മരണം. തുടർന്ന്, പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കേസന്വേഷണം ൈക്രംബ്രാഞ്ചിന് വിട്ട് കഴിഞ്ഞ ആഴ്ച ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, മാന്നാർ സി.െഎ എസ്. വിദ്യാധരൻ, എടത്വ എസ്.െഎ ആനന്ദബാബു, എ.എസ്.െഎമാരായ പ്രസന്നൻ നായർ, സോമൻ നായർ, സിവിൽ പൊലീസ് ഒാഫിസർമാരായ ഉണ്ണികൃഷ്ണ പിള്ള, രാഹുൽ രാജ്, െഎ. ഷഫീഖ്, അരുൺ ഭാസ്കർ, കെ. രാജേഷ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story