Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:44 AM GMT Updated On
date_range 21 Nov 2017 5:44 AM GMTമാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിനെതിരായ ആരോപണം അവസാനിപ്പിക്കണം ^ജി. സുധാകരന്‍
text_fieldsbookmark_border
മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിനെതിരായ ആരോപണം അവസാനിപ്പിക്കണം -ജി. സുധാകരന്‍ മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് എതിരെയുള്ള ആരോപണങ്ങളും ജില്ല സെക്രട്ടറിക്ക് എതിരായി വരുന്ന ഊമക്കത്തുകളും അവസാനിപ്പിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. ഒരു തെളിവുകളുമില്ലാതെയാണ് സി.പി.എമ്മിനെ ഈ വിഷയത്തില്‍ ആക്ഷേപിക്കുന്നത്. ബാങ്ക് വിഷയത്തില്‍ എല്ലാ ശാഖകളെ കുറിച്ചും ബന്ധപ്പെട്ട വ്യക്തികളെകുറിച്ചും സമഗ്ര അന്വേഷണമാണ് ആവശ്യം. ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ മാവേലിക്കരയില്‍ സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നടന്ന വലിയ അഴിമതികളില്‍ ഒന്നാണിത്. മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയുമാണ് ആദ്യമായി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ജില്ല സെക്രട്ടറി സർക്കാറിന് അയച്ച കത്തിെൻറ ഫലമായാണ് വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും കുറ്റക്കാരിയായ ബാങ്ക് മാനേജറുടെ അറസ്റ്റ് വരെ നടന്നതും. എന്നാല്‍, മറ്റ് പാര്‍ട്ടികളൊന്നുംതന്നെ ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടുവന്നില്ല. ഇടത്-വലത് ഭേദമില്ലാതെയാണ് സഹകരണ ബാങ്കുകളില്‍ അഴിമതി നടന്നിട്ടുള്ളത്. സി.പി.എമ്മിനെതിരെയും പാര്‍ട്ടി ജില്ല സെക്രട്ടറിക്കെതിരെയും കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാല്‍ കൊള്ള നടത്തിയ കോണ്‍ഗ്രസുകാരെയും ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്താമെന്നാണ് ചിലരുടെ വ്യാമോഹമെങ്കില്‍ നടക്കില്ല -അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം മുരളി തഴക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ െക. രാഘവന്‍, എ. മഹേന്ദ്രന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ജി. ഹരിശങ്കര്‍, കോശി അലക്സ്, ആര്‍. രാജേഷ് എം.എല്‍.എ, മാവേലിക്കര നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് എൻജിനീയർ ഇനി പ്രോജക്ട് ഒാഫിസർമാർ -മന്ത്രി സുധാകരൻ ചെങ്ങന്നൂർ: പൊതുമരാമത്ത് എൻജിനീയർമാരെ േപ്രാജക്ട് ഒാഫിസർമാർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചെങ്ങന്നൂരിൽ ഗവ. ആയുർവേദ ആശുപത്രിക്ക് അനുവദിച്ച കെട്ടിടത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളോെട 20 കിടക്കകളും ശബരിമല വാർഡ് ഉൾപ്പെടെ 15,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഇരുനിലകെട്ടിടം നിർമിക്കുക. 3.56 കോടി രൂപയാണ് നിർമാണച്ചെലവ്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമാണം നടത്തുന്ന കെട്ടിടം ഒരു വർഷത്തിനുള്ളിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് കെട്ടിടങ്ങളിൽ സൗരോർജ പ്ലാൻറ് നിർമിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. തകർന്ന് കിടക്കുന്ന തീര ദേശീയപാത സഞ്ചാരയോഗ്യമാക്കും. എം.സി റോഡും മലയോരപാതയും സമയബന്ധിതമായി പണി പൂർത്തിയാക്കും. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജോയൻറ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, മുൻ ചെയർമാൻ വി.വി. അജയൻ, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ വർഗീസ്, ഡി.എം.ഒ ഡോ. എം.എസ്. റസിയ, ഡോ. എ.പി. ശ്രീകുമാർ, ഡോ. ടെൻസൺ, കൗൺസിലർ ശ്രീകല, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, എം.എച്ച്. റഷീദ്, മുരുകേശൻ, ഡോ. ബി.എസ്. പ്രീത എന്നിവർ സംസാരിച്ചു.
Next Story