Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:41 AM GMT Updated On
date_range 21 Nov 2017 5:41 AM GMTഫാക്ട് വളപ്പിലെ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നു
text_fieldsbookmark_border
പള്ളിക്കര: . ഏക്കറുകണക്കിന് കാടുപിടിച്ച സ്ഥലമുള്ള അമ്പലമുകൾ ഫാക്ട് വളപ്പിൽ നൂറുകണക്കിന് കന്നുകാലികളാണ് ഉള്ളത്. കിടാക്കളിലും വലിയ കന്നുകാലികളിലും രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പല കന്നുകാലികളുടെയും പുഴുവരിച്ച് കാൽ മുറിഞ്ഞുപോകാവുന്ന അവസ്ഥയിലാണ്. എത്ര എണ്ണത്തിന് രോഗലക്ഷണമുണ്ടെന്ന് വ്യക്തമല്ല. ഉടമസ്ഥരില്ലാതെ വളപ്പിൽ മേയുന്നവയായതിനാൽ ഇവക്കുവേണ്ട ചികിത്സയോ പരിപാലനമോ ലഭിക്കുന്നില്ല. വേണ്ടത്ര ശ്രദ്ധയും ചികിത്സയും നൽകിയാൽ രോഗം മുക്തമാക്കാൻ സാധിക്കും. പലപ്പോഴും ഫാക്ട് വളപ്പിലെ കന്നുകാലികൾ പുറത്തേക്കിറങ്ങുന്നത് നാട്ടുകാർക്ക് ഭീഷണിയാകാറുണ്ട്. കരിമുകൾ-ചിത്രപ്പുഴ റോഡിലൂടെ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് ഇരുചക്രവാഹനയാത്രികർക്കും വലിയ വാഹനങ്ങൾക്കും ഭീഷണിയാണ്. ഒട്ടേറെ അപകടങ്ങളാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. കൂടാതെ, ഒട്ടേറെ ആളുകളാണ് കാടുവിട്ട് പുറത്തിറങ്ങുന്ന കന്നുകാലികളെ വാഹനങ്ങളിലെത്തി കടത്തിക്കൊണ്ടുപോകുന്നത്. കന്നുകാലികൾ പുറത്തേക്ക് ഇറങ്ങുന്നതുമൂലം രോഗം പടരുമെന്ന ആശങ്ക പരിസരവാസികളിലും ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് കൂട്ടമായി ഫാക്ടിൽ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നത്.
Next Story