Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:32 AM GMT Updated On
date_range 20 Nov 2017 5:32 AM GMTചെങ്ങന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു
text_fieldsbookmark_border
ചെങ്ങന്നൂര്‍: ഉപജില്ല സ്‌കൂള്‍ കലോത്സവത്തിൽ ഹയർ സെക്കൻഡറി ജനറല്‍ വിഭാഗത്തില്‍ 299 പോയൻറ് നേടിയ മാന്നാര്‍ നായർ സമാജം ബോയ്സ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും 131 പോയേൻറാടെ വെൺമണി മാര്‍ത്തോമ എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗം മത്സരത്തിലും മാന്നാര്‍ നായര്‍ സമാജം ബോയ്സ് സ്‌കൂളാണ് മുന്നില്‍ -150 പോയൻറ്. 128 പോയൻറ് നേടിയ പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 101 പോയൻറുമായി മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് ഹൈസ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി. യു.പി ജനറല്‍ വിഭാഗത്തില്‍ 62 പോയേൻറാടെ വെൺമണി സെൻറ് ജൂഡ്‌സ് ഇ.എം.യു.പി.എസ് ഒന്നാംസ്ഥാനത്തെത്തി. 61 പോയൻറുള്ള മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് ഹൈസ്കൂളാണ് രണ്ടാമത്. എല്‍.പി ജനറല്‍ വിഭാഗത്തില്‍ 57 പോയൻറ് നേടിയ അക്ഷര നായര്‍ സമാജം ഒന്നാം സ്ഥാനത്തെത്തി. 42 പോയൻറുമായി വെൺമണി സെൻറ് ജൂഡ് ഇ.എം.യു.പി.എസിനാണ് രണ്ടാംസ്ഥാനം. യു.പി സംസ്‌കൃതത്തില്‍ എസ്.എൻ.വി.യു.പി.എസ് തുരുത്തിമേല്‍ (84), കുട്ടേമ്പരൂർ യു.പി.എസ് (74), പുന്തല ബി.കെ.വി.എൻ.എസ്.എസ്.യു.പി.എസ് (64), ഹൈസ്‌കൂള്‍ സംസ്‌കൃത കലോത്സവത്തില്‍ എസ്.വി.എച്ച്.എസ് (78), കുട്ടേമ്പരൂർ എസ്.കെ.വി.എച്ച്.എസ് (77), കല്ലിശ്ശേരി വി.എച്ച്.എസ് (40) എന്നിവയും മുന്നിലെത്തി. എൽ.പി അറബി കലോത്സവത്തില്‍ പുന്തല എസ്.എൻ.ഡി.പി.എൽ.പി.എസ്, കൊല്ലകടവ് സി.എം.എസ്.എൽ.പി.എസ് എന്നീ സ്‌കൂളുകള്‍ 45 പോയൻറ് വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു. കൊല്ലകടവ് മുഹമ്മദന്‍ എല്‍.പി സ്‌കൂള്‍ (43), ഉൗട്ടുപറമ്പ് എം.എസ്.സി.എൽ.പി.എസ് (39), യു.പി അറബി കലോത്സവത്തില്‍ മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് ഹൈസ്‌കൂള്‍ (84), കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് (50), ചെറിയനാട് എസ്.വി.എച്ച്.എസ് (45), ഹൈസ്കൂള്‍ അറബി കലോത്സവത്തില്‍ ചെറിയനാട് എസ്.വി.എച്ച്.എസ് (85), മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് (66), കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് (39) എന്നിങ്ങനെയാണ് മുന്നിലെത്തിയ സ്കൂളുകളുടെ പോയൻറ് നില. സമാപനസമ്മേളനം വെൺമണി പഞ്ചായത്ത് അംഗം അജിതകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീകുമാര്‍ കോയിപ്പുറം അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ. ബിന്ദു സമ്മാനദാനം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ്. വിജയകുമാര്‍ മത്സര വിജയികളുടെ പ്രഖ്യാപനവും കണ്‍വീനര്‍ വി.കെ. ഗോപകുമാര്‍ ട്രോഫി പ്രഖ്യാപനവും നടത്തി. മാര്‍ത്തോമ ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ജിജി മാത്യൂസ് സഖറിയ, പഞ്ചായത്ത് അംഗം കെ.ആര്‍. രാജേഷ്, അധ്യാപക സംഘടന പ്രതിനിധി എ.കെ. ശ്രീനിവാസന്‍, എം.ടി.എസ്.എസ് എച്ച്.എം പി. കുഞ്ഞമ്മ എന്നിവര്‍ സംസാരിച്ചു. ഡി.കെ.ടി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ മാവേലിക്കര: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാവേലിക്കര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഡി.സി.സി വൈസ് പ്രസിഡൻറ് കെ.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തില്‍ മാവേലിക്കരയില്‍ കര്‍ഷകതൊഴിലാളികളെയും അണിനിരത്തും. നിയോജക മണ്ഡലം പ്രസിഡൻറ് എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കല്ലുമല രാജന്‍, സെക്രട്ടറി ഗീത രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. ഗോപന്‍, വത്സല പുളിന്തറ, റജി വഴുപാടി, ബൈജു സി. മാവേലിക്കര, ഡി. ബാബു, ബാലന്‍ തൈയ്യില്‍, എസ്. അഷറഫ്, വിജയന്‍പിള്ള, കരിമുളക്കൽ രാമചന്ദ്രന്‍, പി. രാമചന്ദ്രന്‍, ശശികല, സാലി റജി, സൂര്യ വിജയകുമാര്‍, ഷിനോജ് പുന്നമൂട്, ശെല്‍വി, മേരി ബാബു, ആര്‍. രാമചന്ദ്രന്‍ നൂറനാട്, എം.ജി. ദേവരാജന്‍, ജയ കരുണാകരന്‍, സുനില്‍കുമാര്‍, ജലധരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story