Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെഡ്ബുൾ വോളിബാൾ...

റെഡ്ബുൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കാവന ഫ്രണ്ട്സ്​ വോളി ക്ലബിന് കിരീടം

text_fields
bookmark_border
കൊച്ചി: റെഡ്ബുൾ ബാറ്റിൽ ഫോർ ദി സ്റ്റേറ്റ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കാവന ഫ്രണ്ട്സ് വോളി ക്ലബ് കിരീടം ചൂടി. ഗ്രാൻഡ് ഫിനാലെയിൽ കെ.എ.എസ്.സി കാരിക്കോട് ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്. സ്കോർ: 15--10,15-11,9--15,15--11. വിസിബ് കൊടുംപിടി, വിജിലൻറ് കാഞ്ഞാർ, കാരിക്കോട്, ഫ്രണ്ട്സ് വോളി ക്ലബ് കാവന എന്നീ ടീമുകളാണ് മുതലക്കോടം സ​െൻറ് ജോർജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഏറ്റുമുട്ടിയത്. സെമി ഫൈനലിൽ കാരിക്കോട് 3--0ത്തിന് വിജിലൻറ് കാഞ്ഞാറിനെയും കാവന 3--1ന് കൊടുംപിടിയെയും തോൽപിച്ചു. 16 വയസ്സും അതിനു മുകളിലുമുള്ള കളിക്കാർ ഉൾപ്പെട്ട 16 ടീമുകളാണ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തത്. ടൂർണമ​െൻറ് ആവേശകരമായിരുന്നുവെന്ന് ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story