Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:29 AM GMT Updated On
date_range 20 Nov 2017 5:29 AM GMTസ്കൂട്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
text_fieldsbookmark_border
ആലങ്ങാട്: ഓടിക്കൊണ്ടിരുന്ന . യു.സി കോളജ് കടൂപ്പാടം ജുമാമസ്ജിദിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വെസ്റ്റ് വെളിയത്തുനാട് വയലോടത്തുവീട്ടിൽ അബുവിെൻറ സ്കൂട്ടറിലാണ് തീ പടർന്നത്. അമിതമായി പുക കണ്ടതോടെ വാഹനം നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഉടൻ നാട്ടുകാരെത്തി വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അബു. വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കൈമാറി ആലങ്ങാട്: ആലുവ -പറവൂർ റോഡരികിൽ സ്ഥാപിച്ച സി.സി ടി.വി കാമറയിൽ ലഭിച്ച, മാലിന്യം തള്ളുന്നതിെൻറ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. മരിയപ്പടിക്ക് സമീപം കാറിലെത്തിച്ച് മാലിന്യം തള്ളുന്നതിെൻറ ദൃശ്യങ്ങൾ അടങ്ങിയ സീഡി ആലങ്ങാട് പൊലീസിന് കൈമാറിയതായി കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു പറഞ്ഞു. ഈ ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നതിെൻറ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മാലിന്യക്കൂമ്പാരത്തിൽനിന്ന് അസഹ്യമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവുമായിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മാലിന്യം നീക്കം ചെയ്തിരുന്നു. സീഡി പരിശോധിച്ച് കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story