Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ലിക്കുഴിൽ കാറ്റ്...

നെല്ലിക്കുഴിൽ കാറ്റ് നാശം വിതച്ചു ആറ് വീടുകൾ മരം വീണ് ഭാഗികമായി തകർന്നു: വ്യാപക കൃഷിനാശം

text_fields
bookmark_border
കോതമംഗലം: തുലാവർഷമഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ നെല്ലിക്കുഴി പഞ്ചായത്തിൽ വ്യാപക നാശം. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെയ്ത മഴയോടൊപ്പമാണ് ശക്തമായ കാറ്റ് വീശിയത്. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിരവധി പേരുടെ വാഴയും കപ്പയും ഉൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായിട്ടാണ് പ്രാഥമിക കണക്ക്. നെല്ലിക്കുഴി, മുണ്ടക്കാപ്പടി, ഇരുമലപ്പടി, കുപ്പശ്ശേരി മോളം, ഇരമല്ലൂർ, കമ്പനിപ്പടി പ്രദേശങ്ങളിലാണ് കൂടുതൽ നാശം. നിരവധി വൈദ്യുതി തൂണുകൾ തകർന്നു. വൈദ്യുത ബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്. കുപ്പശ്ശേരി മോളത്ത് കെ.പി. കുഞ്ഞി​െൻറ വീട്ടിലേക്ക് തേക്ക് മരം വീണ് കേടുപാടുകൾ പറ്റി. കുര്യാപ്പാറമോളത്ത് ശശിയുടെ വാർക്ക വീടിന് മുകളിൽ ആഞ്ഞിലിമരം വീണ് വീട് തകർന്നു. വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ ആളപായം ഒഴിവായി. കുര്യാപ്പാറമോളത്ത് കുടിയിരിക്കൽ നാരായണ​െൻറ ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് മരം വീണു. നാരായണ​െൻറ ഭാര്യ ബിന്ദുവിന് തലക്ക് പരിക്കേറ്റു. പാപ്പു കുപ്പശ്ശേരി മോളത്ത്, ചിത്തു പാപ്പാളി, കുമാരൻ കളരിക്കൽ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുണ്ടക്കാപ്പടി കാരാപുറത്തുകൂടി രാജ​െൻറ വീട്ടിലേക്ക് മരം വീണ് ഒരു ഭാഗം തകർന്നു. റബർമരം വീണ് ചിറപ്പടി- പൂമറ്റം പഞ്ചായത്ത് റോഡി​െൻറ കോൺക്രീറ്റ് കെട്ട് തകർന്നു. ചിറപ്പടിയിൽ മക്കാർ പടിഞ്ഞാറിച്ചാലിയുടെ 30 റബർ, വാഴ, കപ്പ എന്നിവയും പാറേക്കട്ട് ഹസൈ‍​െൻറ റബർ മരങ്ങളും കാറ്റിൽ ഓടിഞ്ഞുവീണു. വൈദ്യുത തൂണുകളും മരങ്ങളും വീണ് ചെറുവഴികളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story