Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 4:59 AM GMT Updated On
date_range 20 Nov 2017 4:59 AM GMTഗുജറാത്തിൽ കോൺഗ്രസ് ആദ്യ ഘട്ട പട്ടികയായി
text_fieldsbookmark_border
ഗുജറാത്തിൽ കോൺഗ്രസ് ആദ്യഘട്ട പട്ടികയായി 77 സ്ഥാനാർഥികളിൽ 20 പാട്ടിദാറുകൾ കോൺഗ്രസുമായി ധാരണയിലെത്തി; ഹാർദിക് ഇന്ന് നിലപാട് പ്രഖ്യാപിക്കും അഹ്മദാബാദ്: പേട്ടൽ സമുദായത്തിന് സംവരണ ക്വോട്ട അനുവദിക്കുന്ന കാര്യത്തിൽ ഹാർദിക് പേട്ടൽ നയിക്കുന്ന പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയുമായി (പി.എ.എ.എസ്) ധാരണയിലെത്തിയതിന് പിന്നാലെ ഗുജറാത്ത് കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 17 പാട്ടിദാറുകളടക്കം 77 സ്ഥാനാർഥികളുടെ പേരാണ് പുറത്തുവിട്ടത്. കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്ന് കരുതപ്പെടുന്ന ശക്തി സിങ് ഗോഹിൽ കച്ചിലെ മാണ്ഡ്വി മണ്ഡലത്തിലും മുൻ പ്രതിപക്ഷ നേതാവ് അർജുൻ മോദ്വാദിയ പോർബന്ദറിലും പി.എ.എ.എസ് നേതാവ് ലളിത് വസോയ ദോറാജിയിലും മത്സരിക്കും. തെരഞ്ഞെടുപ്പിലെ പി.എ.എ.എസിെൻറ നിലപാടും കോൺഗ്രസുമായുള്ള ധാരണയുടെ വിശദാംശങ്ങളും ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാജ്കോട്ടിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി കൺവീനർ ദിനേശ് ബാംബാനിയ അറിയിച്ചു. ഞായറാഴ്ച ഇരുവിഭാഗവും നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയത്. എന്നാൽ, ചർച്ചകളിൽ ഹാർദിക് പേട്ടൽ പെങ്കടുത്തിട്ടില്ല. എന്നാൽ, ഹാർദികിെൻറ പ്രധാന സഹായിയായ ദിനേശ് ബാംബാനിയയാണ് ചർച്ചകൾക്ക് ചുക്കാൻപിടിച്ചത്. കോൺഗ്രസുമായി സംവരണവിഷയത്തിൽ ധാരണയിലെത്തിയതായി സമ്മതിച്ച ബാംബാനിയ, തെരഞ്ഞെടുപ്പിലെ സീറ്റ്വിഭജനം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭാരത് സിങ് സോളങ്കിയും മുതിർന്ന നേതാക്കളായ സിദ്ധാർഥ് പേട്ടൽ, ബാബുഭായ് മങ്കുകിയ എന്നിവരും ചർച്ചയിൽ പെങ്കടുത്തു. പി.എ.എ.എസ് നേതാക്കളുമായുള്ള ചർച്ച വിജയകരമായിരുന്നെന്ന് കോൺഗ്രസ് േനതൃത്വവും അഭിപ്രായപ്പെട്ടു.
Next Story