Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:38 AM GMT Updated On
date_range 19 Nov 2017 5:38 AM GMTസഹകരണ വാരാഘോഷ സമാപനം
text_fieldsbookmark_border
മൂവാറ്റുപുഴ: സഹകരണ വാരാഘോഷം-2017- ജില്ലതല സമാപനം 20ന് മൂവാറ്റുപുഴയിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിന് ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ സമ്മാനദാനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, മുൻ എം.എൽ.എമാരായ ഗോപി കോട്ടമുറിക്കൽ, ബാബുപോൾ, ജോസഫ് വാഴക്കൻ, കൺസ്യൂമർ ഫെഡ് ഡയറക്ടർ പി.എം. ഇസ്മായിൽ, സഹകരണസംഘം ജോയൻറ് രജിസ്ട്രാർ ജനറൽ എം.എസ്. ലെെല, ഓഡിറ്റ് വിഭാഗം ജോയൻറ് ഡയറക്ടർ ഇ.എം. അഹമ്മദ് എന്നിവർ സംസാരിക്കും. 'നോട്ട് നിരോധനം-- സഹകരണമേഖല നേരിട്ട പ്രതിസന്ധിയും അതിജീവനവും' വിഷയത്തിൽ നടക്കുന്ന സെമിനാറിൽ റിട്ട. ജോയൻറ് രജിസ്ട്രാർ പി.ബി. ഉണ്ണികൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കും. കെ.പി. രാമചന്ദ്രൻ, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ കെ.എസ്. കുഞ്ഞുമോൻ, സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടർ ജയ്മോൻ ചെറിയാൻ, സീനിയർ ഇൻസ്പെക്ടർ പി.എൻ. ബിജു, സഹകരണസംഘം ഇൻസ്പെക്ടർ ജോർജുകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story