Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 4:59 AM GMT Updated On
date_range 19 Nov 2017 4:59 AM GMTകുഫോസില്‍ മത്സ്യരോഗ നിർണയ ലാബോറട്ടറി പ്രവര്‍ത്തനസജ്ജം
text_fieldsകൊച്ചി -: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയില്‍ (കുഫോസ്) മത്സ്യരോഗ നിർണയത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ലാബോറട്ടറി പ്രവര്‍ത്തനസജ്ജമായി. മത്സ്യങ്ങള്‍ വളരുന്ന ജലാശയത്തിലെ മണ്ണിെൻറയും വെള്ളത്തിെൻറയും പരിശോധന മുതല്‍ രോഗം ബാധിച്ച മത്സ്യങ്ങളുടെ പോസ്റ്റ്മോര്‍ട്ടം വരെ നടത്താനുള്ള സൗകര്യമിവിടെയുണ്ട്. ദേശീയ ഫിഷറീസ് ഡെവലപ്മെൻറ് ബോര്‍ഡിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും സാമ്പത്തിക സഹായത്തോടെയാണ് ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്. മത്സ്യകര്‍ഷകരില്‍നിന്ന് നേരിട്ട് സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയ പരിശോധനകള്‍ നടത്തി ഫലം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ അറിയിച്ചു. ലോക ഫിഷറീസ് ദിനമായ നവംബര്‍ 21ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ലാബോറട്ടറി നാടിന് സമര്‍പ്പിക്കും. കുഫോസ് സെമിനാര്‍ ഹാളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കുസാറ്റ്: ബി.ടെക് ക്ലാസുകൾ നാലിന് കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങിൽ നാല്, ആറ് എട്ട് സെമസ്റ്റർ ബി.ടെക്. ക്ലാസുകൾ ഡിസംബർ നാലിനും രണ്ടാം സെമസ്റ്റർ ക്ലാസുകൾ ജനുവരി ഒന്നിനും ആരംഭിക്കുമെന്ന് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ അറിയിച്ചു. ഇൻറർ സ്കൂൾ ടാലൻറ് സർച്ച് ആൻഡ് എക്സിബിഷൻ കൊച്ചി: കേരള സംസ്ഥാന ശാസ്ത്രാവബോധ വാരാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി എടത്തല കെ.എം.ഇ.എ എൻജിനീയറിങ്ങ് കോളജിൽ 'ഇൻറർ സ്കൂൾ ടാലൻറ് സർച്ച് ആൻഡ് എക്സിബിഷൻ' സംഘടിപ്പിക്കുന്നു. ഗ്രേസ് 2017 എന്ന േപ്രാഗ്രാമിൽ വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്രാഭിരുചി തെളിയിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. നവംബർ 21ന് കോളജ് കാമ്പസിൽ നടത്തുന്ന പരിപാടിയിൽ വിവിധ െപ്രാജക്ടുകളുടെ സ്റ്റിൽ, വർക്കിങ്ങ് മോഡൽ എക്സിബിഷൻ, ക്വിസ്, ഡിബൈറ്റ്, ന്യൂസ് പേപ്പർ മേക്കിങ്ങ്, ട്രഷർ ഹണ്ട് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ www.kmeacollege.ac.in എന്ന കോളജ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 7902929294, 7902929295
Next Story