Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബട്ടൺ അമർത്തൂ; സ്​ത്രീ...

ബട്ടൺ അമർത്തൂ; സ്​ത്രീ സുരക്ഷ ഉറപ്പാക്കൂ

text_fields
bookmark_border
കൊച്ചി: ഇനി സ്ത്രീകൾക്ക് ഏതു പാതിരാത്രിയിലും ധൈര്യമായി നടക്കാം. കാരണക്കോടം സ​െൻറ് ജൂഡ്സ് ഇ.എം. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ അലൻ ഡിക്കോത്ത്, സഞ്ജയ് കൃഷ്ണ എന്നിവരാണ്. ജില്ല ശാസ്ത്രോത്സവത്തിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ സ്ത്രീ സുരക്ഷക്കായി ഇവർ അവതരിപ്പിച്ച വിമൺ സേഫ്റ്റി ഡിവൈസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജി.പി.എസ് റിസീവർ,മൈക്രോ കൺട്രോളർ,സിം കാർഡ്, ജി.എസ്.എം മൊഡ്യൂൾ എന്നിവ ഉൾക്കൊള്ളുന്ന ഉപകരണം സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമാവും. സുരക്ഷപ്രശ്നം നേരിട്ടാൽ ബാഗിൽ സൂക്ഷിച്ച സേഫ്റ്റി ഉപകരണത്തിലെ ബട്ടണിൽ ഒന്നമർത്തുകയേ വേണ്ടൂ. താൻ അപകടത്തിലാണെന്ന സന്ദേശം സോഫ്റ്റ്വെയർ സഹായത്തോടെ രണ്ട് ഫോൺ നമ്പറുകളിലേക്ക് എത്തും. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ജി.പി.എസ് വഴി സന്ദേശമയച്ച വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കാനും പിന്തുടരാനും സാധിക്കും. റേഞ്ചില്ലാത്ത സ്ഥലത്താണെങ്കിലും സേഫ്റ്റി ഡിവൈസ് വഴി സന്ദേശം അയക്കാനും നിൽക്കുന്ന സ്ഥലം മനസ്സിലാക്കാനും സാധിക്കും. വിമൺസേഫ്റ്റി സ്റ്റേഷൻ എന്നൊരു ആശയവും ഇവർ മുന്നോട്ടു വെക്കുന്നു. ഒറ്റപ്പെട്ട ബസ് സ്റ്റോപ്പിലും മറ്റും സ്ത്രീകൾ സുരക്ഷിതരല്ലാത്ത സാഹചര്യങ്ങളിൽ ഇവിടങ്ങളിലും വിമൺ സേഫ്റ്റി ഡിവൈസ് സ്ഥാപിച്ച് അതു വഴി വിമൺസേഫ്റ്റി സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി സ്ത്രീ സൗഹൃദ ടാക്സി ലഭ്യമാക്കാമെന്നും ഇവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story