Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുനൈദി​െൻറ മൃതദേഹം...

ജുനൈദി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
വൈപ്പിൻ: ബുധനാഴ്ച രാത്രി നായരമ്പലം വെളിയത്താംപറമ്പില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവി​െൻറ മൃതദേഹം ഖബറടക്കി. എടവനക്കാട് ഇല്ലത്തുപടി വെസ്റ്റ് റോഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി കൊച്ചുപറമ്പ് നവാസി​െൻറ മകന്‍ ജുനൈദാണ് (21) മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയാണ്. കൊറിയര്‍ സര്‍വിസില്‍ പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന എടവനക്കാട് ചൂളക്കടവ് നൗഷാദി​െൻറ മകൻ സി.എന്‍. അന്‍വര്‍ സാദത്ത് (23) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മട്ടാഞ്ചേരി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. മാതാവ്: ജാസ്മിന്‍. സഹോദരിമാര്‍: തന്‍സീറ, തന്‍സി.
Show Full Article
TAGS:LOCAL NEWS
Next Story