Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 15 Nov 2017 5:41 AM GMTഭാഗവത സപ്താഹ യജ്ഞം
text_fieldsbookmark_border
മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം ദേവസ്വം സൂര്യ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് വ്യാഴാഴ്ച തുടക്കം. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് കുമാർ ഭട്ടതിരി ദീപം തെളിക്കും. ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പാരായണം, ഉച്ചക്ക് 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകീട്ട് ഏഴിന് ദീപക്കാഴ്ച, ഭജന എന്നിവ ഉണ്ടാകും. ത്രിവേണി സൂപ്പർ മാർക്കറ്റിന് സമീപം സാമൂഹികവിരുദ്ധ ശല്യം ചെങ്ങന്നൂർ: പേരിശ്ശേരി ഓവർ ബ്രിഡ്ജിന് സമീപത്തെ ത്രിവേണി സൂപ്പർ മാർക്കറ്റിെൻറ പരിസരങ്ങളിൽ രാത്രിയിൽ സാമൂഹികവിരുദ്ധ ശല്യമുള്ളതായി പരാതി. സൂപ്പർമാർക്കറ്റിെൻറ പ്രവർത്തനസമയം അവസാനിക്കുന്ന രാത്രി 7.30ന് ശേഷം ഈ മുക്കവലയിൽ കൂരിരുട്ടാണ്. വാഹനം റോഡരികിൽ നിർത്തി മദ്യപിച്ചശേഷം കുപ്പികളും ആഹാരാവശിഷ്ടങ്ങളും സ്റ്റോറിെൻറ അരികിൽ ഉപേക്ഷിക്കുന്നതായി ജീവനക്കാർ പറയുന്നു. രാവിലെ കട തുറക്കാനെത്തുന്നവരാണ് ഇതു നീക്കുന്നത്. ഇത്തരത്തിൽ അഴിഞ്ഞാടുന്ന സാമൂഹികവിരുദ്ധർ വഴിയാത്രക്കാർക്കും ജീവനക്കാർക്കും നാട്ടുകാർക്കും പലപ്പോഴും ഭീഷണിയായി മാറുന്നുണ്ട്. ഈ സ്ഥാപനത്തിനു സമീപത്ത് രണ്ട് ആരാധനാലയങ്ങളും വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയവുമുണ്ട്. ഇൗ ഭാഗത്ത് അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 'സൈക്കിൾ ചവിട്ടൂ... പ്രമേഹം അകറ്റൂ...' * പ്രമേഹ ദിനത്തിൽ ബോധവത്കരണവുമായി സൈക്കിൾ റാലി ----------------------------------------------------------------------കായംകുളം: പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഫ്രീ വീലേഴ്സ് സൈക്ലിങ് ക്ലബ് റാലി സംഘടിപ്പിച്ചു. 'സൈക്കിൾ ചവിട്ടൂ... പ്രമേഹം മാറ്റൂ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സൈക്കിൾ റാലിയിൽ 50 ലേറെ പേർ പങ്കെടുത്തു. ഹരിപ്പാട്, കായംകുളം എന്നീ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലൂടെ 25 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സന്ദേശ പ്രചാരണം നടത്തി. പരിസ്ഥിതി സൗഹൃദമായ സൈക്കിൾ യാത്രയിലൂടെ അന്തരീക്ഷ മലിനീകരണം കുറക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് സംഘാടകർ പറയുന്നു. പ്രമേഹ രോഗികൾക്ക് സൗജന്യ സൈക്കിൾ പരിശീലനം ക്ലബ് ആരംഭിച്ചിട്ടുണ്ട്. ദിവസേന 30 മുതൽ 40 കിലോമീറ്റർ വരെയും ഞായറാഴ്ച 70 മുതൽ 100 വരെയും ജില്ലക്കകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും. 100 ഓളം പേർ ക്ലബിൽ അംഗങ്ങളാണ്.
Next Story