Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 15 Nov 2017 5:41 AM GMTകൂട്ടനടത്തവും മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
ആലപ്പുഴ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിെൻറയും ഹെൽത്ത് പാർക്കിെൻറയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷെൻറയും ലയൺസ് ക്ലബിെൻറയും ആഭിമുഖ്യത്തിൽ കൂട്ടനടത്തം, സൗജന്യമെഡിക്കൽ ക്യാമ്പ്, ബോധവത്കരണ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ നടന്ന കൂട്ടനടത്തം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. നാസർ അധ്യക്ഷത വഹിച്ചു. പ്രമേഹബാധിതരിൽ പക്ഷാഘാതം വ്യാപകമാകുന്നതായി പ്രമേഹദിനസന്ദേശം നൽകിയ ഡോ. അരുൺകുമാർ ശിവൻ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസർ ഡി. വസന്തദാസ്, ഡോ. ജോബിൻ ജോസഫ്, ബി. ഉദയകുമാരി എന്നിവർ സംസാരിച്ചു. എം.പി. ഗുരുദയാൽ, നഹാസ്, ടി.എസ്. സിദ്ധാർഥൻ, നീന എസ്. നായർ, ഗീത മേനോൻ, എ. മീന സുരേഷ്, സീതാശേഖർ, എസ്. ജയശ്രീ, സുരേഷ്, കെ. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനവും സൗജന്യമെഡിക്കൽ ക്യാമ്പും ഇ.എം.എസ് സ്‌റ്റേഡിയത്തിന് സമീപം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. ഷാജി സന്ദേശം നൽകി. നഗരസഭാംഗങ്ങളായ ബി. മെഹ്ബൂബ്, ശ്രീചിത്ര, ഡോ. എൻ. അരുൺ, ക്രിസ്റ്റഫർ ആൻറണി, ഡോ. എസ്. രൂപേഷ്, ചുനക്കര ജനാർദനൻ നായർ, നഹാസ് എന്നിവർ സംസാരിച്ചു. മുളകുപൊടി മുഖത്തെറിഞ്ഞ് മാല കവർന്നു തുറവൂർ: വയോദമ്പതികൾ താമസിക്കുന്ന വീട്ടിലെത്തിയ മോഷ്ടാവ് മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം മൂന്നരപവെൻറ മാല കവർന്നു. പട്ടണക്കാട് പുതിയകാവ് വിഷ്ണു വിഹാറിൽ ഭാസ്കരമേനോെൻറ ഭാര്യ സുമതിയുടെ (75) മൂന്നര പവെൻറ മാലയാണ് മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30നായിരുന്നു സംഭവം. ട്രൗസറിട്ട ഉയരം കുറഞ്ഞ യുവാവ് വീടിെൻറ കാളിങ് ബെല്ലടിച്ചത് കേട്ട് ഭാസ്കരമേനോനും ഭാര്യയും വാതിൽ തുറക്കുന്നതിനിടെ മുളകുപൊടി മുഖത്തെറിഞ്ഞശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. പട്ടണക്കാട് പൊലീസ് എത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. കാർഷിക മേഖലയിലെ വെല്ലുവിളി പരിഹരിക്കാൻ യന്ത്രസഹായം കൂടിയേ തീരൂ -മന്ത്രി മാരാരിക്കുളം: രണ്ടുകോടി പച്ചക്കറിത്തൈകൾ ഒരേസമയം ഉൽപാദിപ്പിക്കാൻ കഴിവുള്ള ആധുനിക യന്ത്രങ്ങൾ കൃഷിവകുപ്പ് വാങ്ങിയതായി കൃഷിമന്ത്രി വിഎസ്. സുനിൽകുമാർ. കഞ്ഞിക്കുഴിയിലെ ഹൈടെക് ജൈവ കൃഷി കേന്ദ്രം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിക്ഷാമം കാർഷിക മേഖലയിലെ പ്രധാന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ യന്ത്രങ്ങളുടെ സഹായം കൂടിയേ തീരൂ. കേര കയർ കമ്പനിയും കഞ്ഞിക്കുഴിയിലെ യുവ കർഷകനായ ജ്യോതിസും ചേർന്നാണ് ഹൈടെക് ജൈവ കൃഷിത്തോട്ടം സ്ഥാപിച്ചത്. വിത്തുൽപാദനം മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ യന്ത്രങ്ങളാണ് ചെയ്യുന്നത്. വിദേശത്തുനിന്ന് യന്ത്രങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് എന്നിവരും കൃഷി കേന്ദ്രത്തിൽ എത്തിയിരുന്നു.
Next Story