Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:38 AM GMT Updated On
date_range 15 Nov 2017 5:38 AM GMTനെൽകൃഷിക്ക് തുടക്കമായി
text_fieldsbookmark_border
മൂവാറ്റുപുഴ: രണ്ടാർ ഡി.വൈ.എഫ്.ഐ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ മണിയംകുളം പാടശേഖരത്തിൽ രണ്ടാം വിള . ഞാറുനടീലിെൻറ ഉദ്ഘാടനം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി.ബി. ദേവദർശനൻ നിർവഹിച്ചു. എസ്.കെ. മോഹനൻ, സ്റ്റഡി സെൻറർ സെക്രട്ടറി പി.എം. മൻസൂർ, മൂവാറ്റുപുഴ ഹൗസിങ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.എൻ. മോഹനൻ, കർഷകസംഘം ഏരിയ പ്രസിഡൻറ് കെ.എൻ. ജയപ്രകാശ്, സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ സെക്രട്ടറി സജി ജോർജ് എന്നിവർ സംസാരിച്ചു. മണിയംകുളം പാടശേഖരത്തിൽ ഇത് രണ്ടാം തവണയാണ് സ്റ്റഡി സെൻററിെൻറ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. അഞ്ചര ഏക്കർ വരുന്ന പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിന് ആനിക്കാട് സർവിസ് സഹകരണ ബാങ്കിെൻറ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷിക്കുള്ള വിത്ത് കൃഷിഭവനിൽനിന്നാണ് നൽകുന്നത്. ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
Next Story