Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:38 AM GMT Updated On
date_range 15 Nov 2017 5:38 AM GMTനാടെങ്ങും ശിശുദിനാഘോഷം
text_fieldsbookmark_border
മൂവാറ്റുപുഴ: നാടെങ്ങും വിപുലമായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്കൂളുകളുടെയും വിവിധ അംഗൻവാടികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നടത്തിയ ചിത്രരചന മത്സരം കുട്ടികളുടെ ബിനാലെയെ ഓര്‍മിപ്പിക്കുന്നതായി. എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. വിജയികളായ കുട്ടികളുടെ സമ്മാനാര്‍ഹമായ രചനകള്‍ ആലേഘനം ചെയ്ത സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും പിന്നീട് സമ്മാനിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുര്‍ജിത് എസ്‌തോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഏലിയാസ് സ്വാഗതവും വൈസ് പ്രസിഡൻറ് എസ്. മോഹന്‍ദാസ് നന്ദിയും പറഞ്ഞു. പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 59-ാം നമ്പര്‍ അംഗൻവാടിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പി.എസ്. റഷീദ്, ഇ.എം. ജമാല്‍, വി.എം. റസീന, എല്‍സി എന്നിവർ സംബന്ധിച്ചു. ശിശുദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് കുട്ടികള്‍ക്കായി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ എസ്. സന്തോഷ് കുമാര്‍, ക്ലബ് പ്രസിഡൻറ് ജയ വി. നായര്‍, സെക്രട്ടറി സിന്ധു വിജു, ട്രഷറര്‍ ധന്യ സിനോജ്, പ്രധാനാധ്യാപിക സി.എ. റംലത്ത് ബീഗം, ഡെയ്സി സണ്ണി, പുഷ്പ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മഞ്ചരിപ്പടി 84ാം -നമ്പര്‍ അംഗൻവാടിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. വാര്‍ഡ് മെംബര്‍ സാജു കുന്നപ്പിള്ളി, ജിജി തോമസ്, പി.എ. ശിവദാസന്‍, എ.കെ. തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി. എം.ഐ.ഇ.ടി ഹൈസ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുമിഷ നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ, വർക്കി എന്നിവർ സംസാരിച്ചു. താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മല സദന്‍ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി പി. മാധവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ജാന്‍സി അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സര്‍വിസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, എം.എസ്. അജിത്ത് എന്നിവര്‍ സംസാരിച്ചു.
Next Story