Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാദങ്ങൾ തൊടാതെ...

വിവാദങ്ങൾ തൊടാതെ ജയരാജ​െൻറ ഒന്നര മണിക്കൂർ പ്രസംഗം

text_fields
bookmark_border
പാർട്ടി വിമർശനത്തിന് ശേഷമുള്ള ജയരാജ​െൻറ ആദ്യ െപാതുപരിപാടിയായിരുന്നു കണ്ണൂർ ഏരിയ സമ്മേളനം കണ്ണൂർ: സ്വയം മഹത്വവത്കരിക്കുന്നെന്ന വിമർശനങ്ങൾക്കിടെ, വിവാദങ്ങളിലേക്ക് കടക്കാതെ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജ​െൻറ ഒന്നര മണിക്കൂർ പ്രസംഗം. പാർട്ടി കണ്ണൂർ ഏരിയ സമ്മേളനം ശിക്ഷക് സദനിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദം നിലനിൽക്കുന്നതിനാൽ പ്രവർത്തകരും അമിത ആവേശം പ്രകടിപ്പിച്ചില്ല. സി.പി.എമ്മി​െൻറ ദാർശനിക കാഴ്ചപ്പാടും പാർട്ടിയോട് പൊതുസമൂഹത്തിനുള്ള മതിപ്പും മതഭീകരതയും കേന്ദ്ര സർക്കാറി​െൻറ ഭരണ പരാജയങ്ങളും പരാമർശിച്ച് ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലുയർന്ന വിവാദ വിഷയങ്ങൾ കടന്നുവന്നില്ല. പാർട്ടിക്ക് വലുത് സാധാരണ പ്രവർത്തകരും അവരുടെ ത്യാഗങ്ങളുമാണെന്ന് അടിവരയിട്ടുെകാണ്ടും രക്തസാക്ഷികളെ അനുസ്മരിച്ചുമാണ് പ്രസംഗം അവസാനിപ്പിച്ചത്. മതതീവ്രവാദ ശക്തികൾ വികസനത്തിന് തടസ്സമായി സങ്കുചിത രാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചു. അപ്രായോഗിക മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇത്തരം ശക്തികൾ വികസന പ്രവർത്തനങ്ങൾ തടയുന്നത്. വികസന കാര്യങ്ങളിൽ ജനങ്ങളെ കൂടെ നിർത്താൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. വ്യാപാരികളെ പുനരധിവസിപ്പിച്ചും നഷ്ടപരിഹാരം നൽകിയുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ജനങ്ങൾക്ക് സേവനങ്ങൾ നൽകിയാണ് സി.പി.എം പ്രവർത്തിക്കുന്നത്. ഇതിനെ കായികമായി നേരിടാനാണ് സംഘ്പരിവാർ ശ്രമം. ഇത് ചെറുക്കുക മാത്രമാണ് സി.പി.എം ചെയ്യുന്നത്. 50 വർഷത്തിനുള്ളിൽ 214 സഖാക്കൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി സംഘ്പരിവാറിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചാണ് പ്രസംഗം മുന്നേറിയത്. ജനകീയ സമരങ്ങളെ പിന്തുണച്ച 'മാധ്യമ'ത്തെയും 'മീഡിയവണി'നെയും കുറ്റപ്പെടുത്തുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS
Next Story