Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല സ്കൂൾ...

ഉപജില്ല സ്കൂൾ കലോത്സവം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിന് ഓവറോൾ

text_fields
bookmark_border
കൂത്താട്ടുകുളം: ഉപജില്ല സ്കൂൾ കലോത്സവത്തിൽ കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിന് ഓവറോൾ കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ വടകര സ​െൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളും ഓവറോൾ കിരീടം നേടി. മുത്തോലപുരം സ​െൻറ് പോൾസ് എൽ.പി സ്കൂൾ, കൂത്താട്ടുകുളം ഇൻഫൻറ് ജീസസ്, വടകര സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി, ഗവ. എച്ച്.എസ്.എസ് ആത്താനിക്കൽ സ്കൂളുകൾക്കാണ് യഥാക്രമം റണ്ണർഅപ് സ്ഥാനങ്ങൾ. തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ സി.പി. ശശിധരൻ സമ്മാനദാനം നിർവഹിച്ചു. സാജു ജോൺ, ലിസി രാജൻ, രമ മുരളീധരകൈമൾ, മേഴ്സി ജോർജ്, അജി സ്കറിയ, ഹെഡ്മിസ്ട്രസ് എം.എ. ഗിരിജ, പ്രിൻസിപ്പൽ കെ.സി. ശ്രീജയ, പ്രോഗ്രാം കൺവീനർ സതി കെ. തങ്കപ്പൻ, റാണിക്കുട്ടി ജോസഫ്, റോണി മാത്യു, സുനിൽ കള്ളാട്ടുകുഴി, ബിജു തറമടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story