Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:01 AM GMT Updated On
date_range 11 Nov 2017 5:01 AM GMTകരാറുകാരെ കബളിപ്പിക്കുന്നത് പ്രതിഷേധാർഹം ^എഡ്രാക്
text_fieldsbookmark_border
കരാറുകാരെ കബളിപ്പിക്കുന്നത് പ്രതിഷേധാർഹം -എഡ്രാക് കൊച്ചി: നഗരത്തിെൻറ വികസനപ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന കരാറുകാർക്ക് കുടിശ്ശിക നൽകാതെ കബളിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എഡ്രാക് ജില്ല പ്രസിഡൻറ് പി. രംഗദാസ്. 22 മാസത്തെ 70 കോടി കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കൊച്ചി നഗരസഭയുടെ കരാറുകാരുടെ സംയുക്ത സമരസമിതി നേതൃത്വത്തിൽ നടന്നുവരുന്ന നിൽപ് സമരത്തിലെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനം യേശുദാസ് അധ്യക്ഷത വഹിച്ചു. സി.കെ. പീറ്റർ, മുൻ കൗൺസിലർ സി.എ. ഷക്കീർ, എൻ.സി.പി നേതാവ് കെ.കെ. ജയപ്രകാശ്, കുമ്പളം രവി, എം.ജെ. സൈമൺ, വി.എസ്. ഹെൻട്രി, എം.ആർ. ബിനു, വേണു കറുകപ്പിള്ളി, വി.വി. ബൈജു, അബ്ദുൽ സലാം, ജോസഫ് സ്റ്റാൻലി, കെ.എ. ഡേവിഡ് എന്നിവർ സംസാരിച്ചു. കുടിവെള്ള വിതരണം തടസ്സപ്പെടും കൊച്ചി: കേരള വാട്ടർ അതോറിറ്റി തമ്മനം പമ്പ്ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 13ന് കടവന്ത്ര, ഗിരിനഗർ, പേട്ട, വൈറ്റില ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
Next Story