Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറിയ 'വലിയ'...

ചെറിയ 'വലിയ' കണ്ടുപിടിത്തം

text_fields
bookmark_border
*നെല്ലിന് രക്ഷകനായി നെല്ല് *വയ്ക്കോൽ അഴുകിയ വെള്ളത്തിൽ നെല്ലിന് വളരാൻ കഴിയുന്ന രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട് കായംകുളം: ഒാണാട്ടുകരയിലെ നെൽകൃഷി മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കാമെന്ന മാതൃകയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ. കളനാശിനികളും രാസവളങ്ങളും ഒഴിവാക്കിയുള്ള കൃഷി പരീക്ഷണമാണ് ഹയർ സെക്കൻഡറി വിദ്യാർഥികളായ എസ്. അദ്വൈതയും ജെ. അശ്വതിയും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. നെല്ലിന് രക്ഷകനായി നെല്ല് എന്നതാണ് ഇവർ വികസിപ്പിച്ചെടുത്ത പരീക്ഷണം. വയ്ക്കോൽ അഴുകിയ വെള്ളത്തിൽ നെല്ലിന് ഇടതൂർന്ന് വളരാൻ കഴിയുന്ന രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലാണ് പ്രധാനം. രാസവളപ്രേയാഗം ഒഴിവാക്കാൻ കഴിയുന്ന 'അല്ലിലോപതി' മാതൃകയിെല ഇൗ സംരംഭം നടപ്പാക്കിയാൽ തരിശുനിലങ്ങളിൽ ലാഭകരമായി കൃഷി ചെയ്യാനാകും. നെല്ലി​െൻറ വേര് അഴുകിയ വെള്ളത്തിന് കളകളെ നശിപ്പിക്കാൻ കഴിവുണ്ടെന്നും ഇവർ കണ്ടെത്തി. ഇതിലൂടെ കളനാശിനികളുടെയും രാസവളത്തി​െൻറയും ഉപയോഗം പൂർണമായി ഒഴിവാക്കാനാകും. തങ്ങളുടെ കണ്ടുപിടിത്തം കറ്റാനം വെട്ടികോട് പുഞ്ചയിലെ കൃഷിയിലൂടെ കർഷകരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവർ. മികച്ച കർഷകയായി സംസ്ഥാന സർക്കാറി​െൻറ അവാർഡിന് അർഹയായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവി​െൻറ പിന്തുണയോടെ മാതൃക കൃഷിയിടത്തിനുള്ള ഒരുക്കം ഇവർ തുടങ്ങിയിട്ടുണ്ട്. വലച്ചത് സ്ഥലപരിമിതി കായംകുളം: റവന്യൂ ജില്ല സ്കൂൾ മേളയിലെ സ്ഥലപരിമിതി അധ്യാപകരെയും രക്ഷിതാക്കളെയും വലച്ചു. േബായ്സ് സ്കൂളിലെ പ്രവൃത്തിപരിചയമേളയിൽ വിദ്യാർഥികൾക്കൊപ്പം എത്തിയവരാണ് അസൗകര്യങ്ങളിൽ വലഞ്ഞത്. മഴപ്പേടിയിൽ മത്സരങ്ങൾ മുഴുവൻ ക്ലാസ്മുറികളിലേക്ക് മാറ്റിയിരുന്നു. ഇടക്കുള്ള സ്ഥലങ്ങളിൽ പന്തലിട്ടും മത്സരത്തിന് സൗകര്യമൊരുക്കി. ഇടുങ്ങിയ സൗകര്യങ്ങളുള്ള സ്കൂളിനുള്ളിലേക്ക് മത്സരാർഥികൾക്ക് മാത്രേമ പ്രവേശനം അനുവദിച്ചുള്ളൂ. പുറത്താകെട്ട എല്ലാവരെയും ഉൾക്കൊള്ളാൻ സൗകര്യവും ഇല്ലായിരുന്നു. എന്നാൽ, വെയിൽ കടുത്തതോടെ തണൽ സ്ഥലങ്ങൾ നോക്കിയുള്ള പരക്കംപാച്ചിലായിരുന്നു. റോഡ് പുനരുദ്ധാരണം വിനയായി കായംകുളം: നഗരസഭ ജങ്ഷനിലെ റോഡ് പുനരുദ്ധാരണത്തിന് പൊളിച്ചത് നഗരത്തിൽ ഗതാഗത തടസ്സത്തിന് കാരണമായി. ശാസ്ത്രമേളക്ക് എത്തിയവരും ഇതുകാരണം വലഞ്ഞു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് പല ഭാഗത്തും ഗതാഗത തടസ്സവും സൃഷ്ടിച്ചു. ബസ് സ്റ്റാൻഡിൽ എത്തിയവർ സ്കൂളുകളിലെത്താനും ഏറെ പ്രയാസപ്പെട്ടു. നടന്നെത്താനുള്ള ദൂരം പലരും ഒാേട്ടാകളിലാണ് മറികടന്നത്.
Show Full Article
TAGS:LOCAL NEWS
Next Story