Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ജില്ല സ്​കൂൾ...

റവന്യൂ ജില്ല സ്​കൂൾ ശാസ്​ത്രമേള

text_fields
bookmark_border
സയൻസ് വിഭാഗത്തിൽ കായംകുളം ഉപജില്ല ഒാവറോൾ കിരീടത്തിലേക്ക് *എൽ.പി വിഭാഗത്തിൽ മാവേലിക്കരക്ക് കിരീടം കായംകുളം: യിൽ സയൻസ് വിഭാഗത്തിൽ 168 പോയേൻറാടെ കായംകുളം ഉപജില്ല ഒാവറോൾ കിരീടത്തിലേക്ക്. 154 പോയൻറുമായി ആലപ്പുഴ രണ്ടാംസ്ഥാനത്തും 152 പോയൻറുമായി മാവേലിക്കര മൂന്നാംസ്ഥാനത്തുമുണ്ട്. എൽ.പി വിഭാഗത്തിൽ 36 പോയൻറുള്ള മാവേലിക്കരക്കാണ് കിരീടം. 32 പോയൻറുമായി കായംകുളം രണ്ടാംസ്ഥാനത്തും 30 പോയൻറുമായി അമ്പലപ്പുഴ മൂന്നാംസ്ഥാനത്തുമാണ്. യു.പിയിൽ 45 പോയൻറുള്ള ആലപ്പുഴയാണ് ഒന്നാമത്. 42 പോയൻറുമായി തലവടിയും 41 പോയൻറുമായി മാവേലിക്കരയും തൊട്ടുപിന്നിലുണ്ട്. ഹൈസ്കൂളിൽ 60 പോയൻറുമായി കായംകുളവും 58 പോയേൻറാടെ ആലപ്പുഴയും 48 പോയൻറുമായി തലവടിയും മുന്നിലാണ്. ഹയർ സെക്കൻഡറിയിൽ 48 പോയൻറുള്ള അമ്പലപ്പുഴയാണ് ഒന്നാമത്. 43 പോയൻറുമായി ആലപ്പുഴയും 41 പോയൻറുള്ള കായംകുളവുമാണ് പിന്നിൽ. എൽ.പി വിഭാഗത്തിൽ തലവടി സ​െൻറ് സേവ്യർ യു.പി.എസ് മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. യു.പിയിൽ പുന്നപ്ര യു.പി.എസും ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും താമരക്കുളം വി.വി.എച്ച്.എസ്.എസും മികച്ച സ്കൂളായി. ഗണിതശാസ്ത്ര മേളയിൽ ആലപ്പുഴ കായംകുളം: റവന്യൂ ജില്ല സ്കൂൾ ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിൽ 31 പോയൻറുള്ള ആലപ്പുഴക്ക് ചാമ്പ്യൻഷിപ്. 28 പോയൻറുള്ള ചേർത്തലയാണ് രണ്ടാംസ്ഥാനം. 24 പോയൻറുമായി മാവേലിക്കരയും തുറവൂരും മൂന്നാംസ്ഥാനം പങ്കിട്ടു. യു.പിയിൽ 29 പോയൻറുമായി മാവേലിക്കരയും ഹരിപ്പാടും ജേതാക്കളായി. 27 പോയൻറുമായി ആലപ്പുഴയും മെങ്കാമ്പുമാണ് രണ്ടാമത്. 26 പോയൻറുമായി ചേർത്തല മൂന്നാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 128 പോയൻറുള്ള ആലപ്പുഴയാണ് മുന്നിൽ. 90 പോയേൻറാടെ കായംകുളവും 87 പോയൻറുമായി മാവേലിക്കരയും തൊട്ടുപിന്നിലെത്തി. ഹയർ സെക്കൻഡറിയിൽ 110 പോയൻറുമായി തുറവൂരും 94 പോയൻറുമായി കായംകുളവും 93 പോയൻറുമായി ചേർത്തലയും മുന്നിലെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story