Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:38 AM GMT Updated On
date_range 10 Nov 2017 5:38 AM GMTതർക്കത്തെത്തുടർന്ന് സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു
text_fieldsbookmark_border
പറവൂർ: സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു. ഔദ്യോഗിക പാനലിനെതിരെ അഞ്ചുപേർ മത്സരത്തിനിറങ്ങിയതാണ് കാരണം. മുമ്പ് 15 പേരടങ്ങുന്ന കമ്മിറ്റിയായിരുന്നു. അംഗത്വത്തിെൻറ അടിസ്ഥാനത്തിൽ ഇത്തവണ 13 ആക്കി കുറച്ചു. പി.പി. ഏലിയാസ്, കെ.എം. മോഹനൻ എന്നിവരെ ഒഴിവാക്കി. സ്വമേധയാ ഒഴിയാൻ തയാറായ ടി.വി. രവി, ചന്ദ്രമതി പപ്പൻ, കെ.എ. പരമേശ്വരൻ എന്നിവർക്കുപകരം എം. രാഹുൽ, എം.ബി. ചന്ദ്രബോസ്, അനിത തമ്പി എന്നിവരെ ഉൾപ്പെടുത്തി പുതിയ ഔദ്യോഗിക പാനൽ അവതരിപ്പിച്ചു. കെ.ജി. നിഷാദ്, എ.എസ്. ദിലീഷ്, എ.കെ. രഘു, പി.കെ. ബാബു, പി.ആർ. സുരേഷ് എന്നിവർ ഇതിനെതിരെ മത്സരരംഗത്തെത്തി. ഏരിയ നേതാക്കളും ജില്ല നേതാക്കളും നടത്തിയ അനുരഞ്ജന ചർച്ചയിൽ പി.കെ. ബാബുവും പി.ആർ. സുരേഷും മത്സരത്തിൽനിന്ന് പിന്മാറാൻ തയാറായി. മറ്റു മൂന്നുപേർ ഉറച്ചുനിന്നതോട ജില്ല നേതൃത്വം സമ്മേളനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരുദിവസം വീണ്ടും നടത്തും.
Next Story